ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; 2027ലെ പരീക്ഷ കലണ്ടർ പുറത്തിറക്കി യുപിഎസ്‍സി; സിവിൽ സർവീസസ്, എൻഡിഎ പരീക്ഷകൾ ഈ ദിവസങ്ങളിൽ

Published : May 21, 2026, 01:12 PM IST
UPSC Exam Calendar 2027

Synopsis

2027ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ കലണ്ടർ പുറത്ത്. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് അടക്കം വിവിധ നിയമന പരീക്ഷകളുടെ തീയതികൾ ഉൾക്കൊള്ളുന്ന കലണ്ടറാണ് യുപിഎസ്‍സി പുറത്തിറക്കിയത്. 

ദില്ലി: 2027ലെ പരീക്ഷ കലണ്ടർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‍സി) പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് അടക്കം വിവിധ നിയമന പരീക്ഷകൾ നടക്കുന്ന തീയതികൾ ഉൾക്കൊള്ളുന്ന കലണ്ടർ ആണ് യുപിഎസ്‍സി പുറത്തിറക്കിയത്. കലണ്ടർ പ്രകാരം, 2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13ന് പുറപ്പെടുവിക്കും. മെയ് 23നാണ് പരീക്ഷ ആരംഭിക്കുക. സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് തുടങ്ങും.

എൻഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വർഷം ഡിസംബർ രണ്ടിന് പുറത്തിറക്കും. 2027 ഏപ്രിൽ 11-ാം തീയതിയാണ് രണ്ടു പരീക്ഷകളും നടക്കുക. രണ്ടാംഘട്ട പരീക്ഷകൾക്കുള്ള വിജ്ഞാപനം 2027 മെയ് അഞ്ചിന് പുറപ്പെടുവിക്കും. സെപ്റ്റംബർ 19നാണ് പരീക്ഷകൾ നടക്കുക.

വിശദമായ പരീക്ഷ കലണ്ടർ ചുവടെ

PREV
Read more Articles on
click me!

Recommended Stories

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍