Latest Videos

ദില്ലി കോടതികളിൽ നാനൂറിലധികം ഒഴിവുകൾ; പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

By Web TeamFirst Published Feb 15, 2021, 10:22 AM IST
Highlights

പ്യൂൺ/ഓർഡർലി/ഡാർക്ക് പ്യൂൺ-280, ചൗക്കിദാർ-33, സ്വീപ്പർ/സഫായ് കരംചാരി-23, പ്രൊസസ് സെർവർ-81 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 

ദില്ലി: ദില്ലിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്.ക്യു.) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. പ്യൂൺ/ഓർഡർലി/ഡാർക്ക് പ്യൂൺ-280, ചൗക്കിദാർ-33, സ്വീപ്പർ/സഫായ് കരംചാരി-23, പ്രൊസസ് സെർവർ-81 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം യോ​ഗ്യത. പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി. ഡ്രൈവിങ് ലൈസെൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

18-27 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഒബ്ജെക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റുണ്ടാകും. പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി, ജനറൽ നോളജ് (കറന്റ് അഫെയേഴ്സ്), അരിത്ത്മെറ്റിക് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. 100 മാർക്കിനായിരിക്കും പരീക്ഷ. ഡൽഹിയിൽവെച്ചായിരിക്കും പരീക്ഷ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 500 രൂപ. ഒ.ബി.സി. വിഭാഗത്തിന് 250 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. ഫെബ്രുവരി 21 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 

click me!