ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
എറണാകുളം: വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാ സങ്കല്പ് - ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ പ്രോജക്റ്റിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷക്കാലത്തെക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പ്രായപരിധി 40 വയസ്സ്. താൽപ്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 10. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, A3 ബ്ലോക്ക്, താഴത്തെ നില, കാക്കനാട്, 682030.ഫോൺ: 0484-2952949.
