31100-66800 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സിവിൽ പോലീസ് ഓഫീസർമാർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സിവിൽ പോലീസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. 

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഓ , തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ മാർച്ച് ഒമ്പതിനകം ലഭിക്കണം.