വിവിധ വകുപ്പുകളിലെ പി.എസ്.സി. നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

Web Desk   | Asianet News
Published : Feb 16, 2021, 10:00 AM IST
വിവിധ വകുപ്പുകളിലെ പി.എസ്.സി. നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

Synopsis

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നൽകി. 

തിരുവനന്തപുരം: പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നൽകി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും അതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികളെ/ വകുപ്പ് അധ്യക്ഷൻമാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു