തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നിയമനം; വിവിധ ദിവസങ്ങളിൽ ഇന്റർവ്യു നടത്തുന്നു

Published : Sep 01, 2025, 07:12 PM IST
Apply Now

Synopsis

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഇന്റർവ്യു നടത്തുന്നു. ഇലക്ട്രീഷ്യൻ ട്രെയിനി, ഒ.പി. ടിക്കറ്റ് റൈറ്റർ, സോനോളജിസ്റ്റ്, സെക്യൂരിറ്റി (പുരുഷൻ) എന്നീ തസ്തികകളിലാണ് നിയമനം. ഇലക്ട്രീഷ്യൻ ട്രെയിനി സെപ്റ്റംബർ 9ന്, ഒ.പി. ടിക്കറ്റ് റൈറ്റർ സെപ്റ്റംബർ 10ന്, സോനോളജിസ്റ്റ് 12ന്, സെക്യൂരിറ്റി (പുരുഷൻ) സെപ്റ്റംബർ 11 എന്നിങ്ങനെയാണ് ഇന്റർവ്യു തീയതി. താത്പര്യമുള്ളവർ വയസ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യു തീയതിയിൽ 45 വയസ് കവിയരുത്.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം