സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

Published : Apr 18, 2026, 07:18 AM IST
Apply now

Synopsis

എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രിൽ മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ.

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിൽ പങ്കെടുക്കുന്നതിന് ഏപ്രിൽ 18 വരെ അപേക്ഷിക്കാം.

എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രിൽ മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഏപ്രിൽ 23ന് ബാച്ച് ആരംഭിക്കും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഡയറക്ടർ, കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ: kittstraining@gmail.com, ഫോൺ: 8129816664.

 

PREV
Read more Articles on
click me!

Recommended Stories

സിദ്ധ, യുനാനി എംഡി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു