
ക്യാൻസർ രോഗചികിത്സയുടെ വളരെ അനിവാര്യമായ ഘടകമാണ് റേഡിയേഷൻ തെറാപ്പി. അർബുദ കോശങ്ങളെ അതിതീവ്രമായ എക്സ്റേ വികിരണങ്ങളോ അല്ലെങ്കിൽ അണുവികിരണങ്ങളോ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണിത്. സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയുടെ ഒരു സംയോജിത സമീപനമാണ് കാൻസർ ചികിത്സ. ഒട്ടേറെ കാൻസറുകളിൽ പ്രധാന ചികിത്സാ പങ്ക് റേഡിയേഷൻ വഹിക്കുന്നു. കീമോതെറാപ്പി ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ റേഡിയേഷൻ അത് വീഴുന്ന ഭാഗങ്ങളിൽ മാത്രമേ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയുള്ളൂ. ഉദാഹരണത്തിനായി, വായുടെയോ കഴുത്തിന്റെയോ ഭാഗത്ത് റേഡിയേഷൻ കിട്ടുന്നവർക്ക് ആഹാരം കഴിക്കാനും ഇറക്കാനും പ്രയാസം വരാം. തലയിൽ റേഡിയേഷൻ ചെയ്യുമ്പോൾ മുടി പോകാം. റേഡിയേഷന്റെ സ്രോതസ്സ് (Source) ബാഹ്യമായ ഒരു Linear Accelerator – ന്റെ ഉള്ളിൽ ആണ് ഉണ്ടാവുക. അത്യാധുനിക സ്കാനിങ്ങുകളുടെയും കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സഹായത്തോടെ ഈ മെഷീനിൽ നിന്ന് രശ്മികൾ കാൻസർ ബാധിതമായ പ്രദേശത്തേക്ക് ഉന്നം വച്ച് പ്രവർത്തിക്കുന്നു. കൂടുതൽ നവീനവും നൂതനവുമായ സാങ്കേതിക വിദ്യകളായ IMRT, IGRT, Rapid Arc, SRT, SRS എന്നിവയാണ് ഇപ്പോൾ റേഡിയേഷൻ ചികിത്സാ രംഗത്ത് സജീവമായി ഉള്ളത്. ട്യൂമർ ഉള്ള അവയവത്തിന് കൂടുതൽ ഡോസ് കൊടുത്ത് അതിന് ചുറ്റുമുള്ള സാധാരണ കോശങ്ങളിലേക്ക് റേഡിയേഷൻ തീർത്തും കുറയ്ക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.
'റേഡിയേഷൻ' ശ്രദ്ധിക്കേണ്ട കാര്യങ്ങൾ