
ഇന്ത്യയും പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇരുരാജ്യങ്ങളും തമ്മില്‍ ദ്വിരാഷ്‍ട്ര ക്രിക്കറ്റ് കളിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും അന്താരാഷ്‍ട്ര ടൂര്‍മെന്റുകളില്‍ ഇനിയും മത്സരിക്കും. പക്ഷേ ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാന്‍ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കില്ല- അമിത് ഷാ പറയുന്നു. അതിര്‍ത്തിയിലെ ഭീകരവാദ വിഷയങ്ങള്‍ അവസാനിക്കുന്നതു വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ടാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും അടുത്തിടെ പറഞ്ഞിരുന്നു. സ്പോര്‍ട്സും ഭീകരവാദവും കൈകോര്‍ത്ത് പോകില്ലെന്നാണ് വിജയ് ഗോയല്‍ പറഞ്ഞത്.
അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ നാളെ ഇന്ത്യ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു.