
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശത്തിലാണ് എല്ലാവരും. കളിക്കളത്തില്‍ ആവേശം അണപൊട്ടുമ്പോള്‍ ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരം ഒരു റെക്കോര്‍ഡും കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മൂന്നാമത്തെ മത്സരമാകും എന്നാണ് കരുതുന്നത്. ഐസിസിയുടെ കണക്കുകൂട്ടല്‍ പ്രകാരം ലൊകമെമ്പാടുനിന്നുമായി 132 മില്യണ്‍ ആള്‍ക്കാര്‍ മത്സരം കണ്ടേക്കുമെന്നാണ്.
ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ക്രിക്കറ്റ് മത്സരം 2011ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ ലോകകപ്പ് മത്സരമാണ്. ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയിരുന്നു. കാഴ്ചക്കാരുടെ എണ്ണത്തില്‍ തൊട്ടു പിന്നില്‍ 2011 ലോകകപ്പിന്റെ സെമിഫൈനലില്‍ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരമാണ്. ആ മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.