
ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഇന്ന് ശ്രീലങ്കയെയും ജൂണ്‍ 11ന് ദക്ഷിണാഫ്രിക്കയെയും നേരിടുന്ന ഇന്ത്യന്‍ ടീമിന് സെമിയിലെത്താന്‍ സാധ്യത കൂടുതലാണെങ്കിലും മഴ എന്ന വെല്ലുവിളി മുന്നില്‍ നില്‍ക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മല്‍സരം വിജയിച്ചാല്‍ ഇന്ത്യയ്‌ക്ക് സെമി ഉറപ്പാക്കാനാകും. ഇന്നു തോറ്റാല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരം ജീവന്‍മരണപോരാട്ടമായി പരിണമിക്കും. ഇനി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മല്‍സരം മഴ അപഹരിച്ചാലും സെമി യോഗ്യത സാധ്യത അവശേഷിക്കും. എന്നാല്‍ ഈ രണ്ടു മല്‍സരങ്ങളും തോറ്റാല്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ തുറക്കുപന്നത് പുറത്തേക്കുള്ള വഴിയായിരിക്കും.