പെപ്സി മുതൽ ലെയ്സ് വരെ! പ്രഭാത ഭക്ഷണത്തിന് ഹെൽത്തി ഓപ്ഷൻ; ഇന്ത്യൻ വിപണി ഭരിക്കുന്ന പെപ്സികോ ബ്രാന്റുകൾ അറിയാം

Published : Jul 01, 2026, 02:41 PM IST
Pepsico

Synopsis

പെപ്സികോ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനി മാത്രമല്ല, ഇന്ത്യയിൽ ഏറെ ജനപ്രിയമായ ലെയ്സ്, കുർകുറെ, ക്വേക്കർ ഓട്സ് തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഉടമസ്ഥർ കൂടിയാണ്. പാനീയങ്ങൾക്ക് പുറമെ സ്നാക്സ്, ഹെൽത്ത് ഫുഡ് വിപണികളിൽ സാന്നിധ്യം ഉറപ്പിച്ചതാണ് കമ്പനിയുടെ വിജയത്തിന് പിന്നിൽ.

സോഫ്റ്റ് ഡ്രിങ്ക്സ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ബ്രാന്റുകളിലൊന്ന് പെപ്സിയുടേതായിരിക്കും. പെപ്സികോ (PepsiCo) യുടേതാണ് പെപ്സി. എന്നാൽ, പെപ്സികോ ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനി മാത്രമല്ല. നമ്മൾ നിത്യജീവിതത്തിൽ സാധാരണയായി ഉപയോഗിക്കുന്നതും ഇന്ത്യയിൽ ഏറെ ജനപ്രിയവുമായ പല പ്രമുഖ ചിപ്സ്, സ്നാക്സ്, ഹെൽത്ത് ഫുഡ് ബ്രാൻഡുകളും ഈ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ച് തങ്ങളുടെ ബിസിനസ് വൈവിധ്യവത്കരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പാനീയങ്ങൾക്ക് പുറമെ 'ഫുഡ് ആൻഡ് സ്നാക്സ്' വിപണിയിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പെപ്സികോയ്ക്ക് സാധിച്ചിട്ടുണ്ട്.

വിപണി കീഴടക്കിയ പ്രധാന ബ്രാൻഡുകൾ

ജനപ്രിയ പാനീയങ്ങൾ (Beverages)

ആഗോളതലത്തിൽ തന്നെ കൊക്കകോളയോട് നേരിട്ട് ഏറ്റുമുട്ടുന്ന പെപ്സികോയുടെ പാനീയ നിരയിൽ പെപ്സി (Pepsi) കൂടാതെ മിരിൻഡ (Mirinda), മൗണ്ടൻ ഡ്യൂ (Mountain Dew), സെവൻ അപ്പ് (7Up) എന്നിവ ഉൾപ്പെടുന്നു. കൂടാതെ കായിക താരങ്ങൾക്കായി ഗാറ്ററേഡ് (Gatorade) എന്ന സ്പോർട്സ് ഡ്രിങ്കും, ആരോഗ്യ പ്രേമികൾക്കായി ട്രോപ്പിക്കാന (Tropicana) ഫ്രൂട്ട് ജ്യൂസുകളും കമ്പനി വിപണിയിലെത്തിക്കുന്നു.

സ്നാക്സ് വിപണിയിലെ ഒന്നാമൻ (Snacks & Chips)

ഇന്ത്യയിലെ ചിപ്സ് വിപണിയിൽ പെപ്സികോയ്ക്ക് വലിയ സ്വാധീനമാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ലെയ്സ് ചിപ്സ് (Lays), ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയോടെ പുറത്തിറങ്ങുന്ന കുർകുറെ (Kurkure), രാജ്യാന്തരതലത്തിൽ തരംഗമായ ടോർട്ടില ചിപ്സ് ബ്രാൻഡായ ഡൊറിറ്റോസ് (Doritos) എന്നിവ പെപ്സികോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളാണ്.

പ്രഭാതഭക്ഷണ വിപണി (Healthy Foods)

ആരോഗ്യകരമായ പ്രഭാതഭക്ഷണ വിപണിയിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ലോകമെമ്പാടും പ്രശസ്തമായ ക്വേക്കർ ഓട്സ് (Quaker Oats) പെപ്സികോയുടെ കീഴിലുള്ള ഒരു പ്രമുഖ ബ്രാൻഡാണ്. വെറും കാർബണേറ്റഡ് പാനീയങ്ങൾ മാത്രം വിൽക്കുന്ന കമ്പനി എന്ന നിലയിൽ നിന്നും മാറി, ആളുകൾക്ക് ഇൻസ്റ്റന്റ് ആയി കഴിക്കാവുന്ന ലഘുഭക്ഷണങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചതാണ് പെപ്സികോയുടെ ആഗോള വിജയത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 'ഫുഡ് ആൻഡ് ബിവറേജ്' മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ പെപ്സികോ, തങ്ങളുടെ വൈവിധ്യമാർന്ന ബ്രാൻഡുകളിലൂടെ ഇന്ത്യൻ വിപണിയിലും തങ്ങളുടെ ആധിപത്യം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖം, വൻ കുതിപ്പിന് സജ്ജം
ഉപ്പ് മുതൽ എയർ ഇന്ത്യയും സുഡിയോയും വരെ; 158 വർഷത്തെ പാരമ്പര്യം! സാധാരണക്കാരുടെ സ്വന്തം ‘ടാറ്റ സാമ്രാജ്യം’