കല്യാൺ സിൽക്സ്: 'കേരളത്തിലെ ഏറ്റവും വലിയ' ഷോപ്പിങ് സമുച്ചയം കോഴിക്കോട്

Published : Mar 19, 2024, 10:48 AM IST
കല്യാൺ സിൽക്സ്: 'കേരളത്തിലെ ഏറ്റവും വലിയ' ഷോപ്പിങ് സമുച്ചയം കോഴിക്കോട്

Synopsis

ഈ സംരംഭത്തിലൂടെ രണ്ട് വലിയ ഷോപ്പിങ്ങ് ആശയങ്ങളാണ് കല്യാൺ സിൽക്സ് മലബാറിന് സമർപ്പിക്കുന്നത് - കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി  ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ  ഹൈപ്പർമാർക്കറ്റും.

കല്യാൺ സിൽക്സിന്റെ രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടി ഷോപ്പിങ് സമുച്ചയം കോഴിക്കോട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മാർച്ച് 20-ന് തൊണ്ടയാട് ജംങ്ഷനിൽ സിനിമാതാരവും കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡറുമായ പൃഥ്വിരാജ് സുകുമാരൻ ഷോറൂം കോഴിക്കോടിന് സമർപ്പിക്കും.

ഈ സംരംഭത്തിലൂടെ രണ്ട് വലിയ ഷോപ്പിങ്ങ് ആശയങ്ങളാണ് കല്യാൺ സിൽക്സ് മലബാറിന് സമർപ്പിക്കുന്നത് - കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി  ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ  ഹൈപ്പർമാർക്കറ്റും. അന്താരാഷ്ട്ര  ഷോപ്പിങ്ങ് രീതികൾ അവലംബിച്ച് രൂപകൽപന ചെയ്ത ഈ സമ്പൂർണ്ണ  ഷോപ്പിങ്ങ് സാമ്രാജ്യം ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമാണ് മലബാറിലെ  ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുന്നത്.

കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ  ബൊത്തീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ   സ്റ്റുഡിയോ,  കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ സെക്ഷൻ, ഓൾ ബ്രാന്റ് ലഗ്ഗേജ് ഷോപ്പ്, ടോയ് സ്റ്റോർ,  ഹോം  ഡെക്കോർ, കോസ്റ്റൂം ജൂവല്ലറി  സെക്ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് സവിശേഷതകൾ.

മാർച്ച് 20 ന് രാവിലെ 10.30ന് ഉദ്ഘാടനം നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്