കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം മഹീന്ദ്ര ഏറ്റെടുക്കും

Web Desk   | Asianet News
Published : Jan 19, 2020, 11:32 PM IST
കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം മഹീന്ദ്ര ഏറ്റെടുക്കും

Synopsis

പുതിയതും പഴയതുമായ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം നിര്‍വഹിക്കുന്നത്. 

ദില്ലി: ഓൺലൈന്‍ വാഹന വിപണി സംരംഭമായ കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോമിനെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു. നിലവില്‍ എന്‍ഡിടിവിയുടെ ഉടമസ്ഥതയിലാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം. 30.45 കോടി രൂപ മൂല്യമുളള ഇടപാടാണിത്. 

പുതിയതും പഴയതുമായ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പനയാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം നിര്‍വഹിക്കുന്നത്. മഹീന്ദയ്ക്ക് കീഴിലുളള മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡാണ് സംരംഭത്തെ പൂര്‍ണമായും ഏറ്റെടുക്കുന്നത്. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ