അമ്പോ ! എന്തൊരു വളര്‍ച്ച; റിലയന്‍സ് ജിയോയുടെ കുതിപ്പ് കണ്ട് അതിശയിച്ച് കോര്‍പ്പറേറ്റ് ലോകം

By Web TeamFirst Published Jan 18, 2020, 3:57 PM IST
Highlights

 പ്രവര്‍ത്തനങ്ങളില്‍ നിന്നുളള വരുമാനം 28 ശതമാനം വര്‍ധിച്ച് 13,968 കോടി രൂപയായി. 

മുംബൈ: റിലയന്‍സ് ജിയോയുടെ മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. 2019 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത ലാഭം 1,350 കോടിയായി. കഴിഞ്ഞ വര്‍ഷം പ്രസ്തുത പാദത്തില്‍ മൊത്ത ലാഭം 831 കോടി രൂപയായിരുന്നു. 

റിലയന്‍സ് ജിയോയുടെ പാദ റിപ്പോര്‍ട്ടുകളെ അത്ഭുതത്തോടെയാണ് കോര്‍പ്പറേറ്റ് ലോകം കാണുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുളള വരുമാനം 28 ശതമാനം വര്‍ധിച്ച് 13,968 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 10,884 കോടി രൂപയായിരുന്നു. 

ടെലികോം കമ്പനികളുടെ ലാഭത്തിന്റെ പ്രധാന മെട്രിക്കായ ഒരു ഉപയോക്താവില്‍ നിന്നുളള ശരാശരി വരുമാനം (ARPU) പ്രതിമാസം 128.4 രൂപയായി ഉയർന്നു, കഴിഞ്ഞ പാദത്തിൽ ഇത് 120 രൂപയായിരുന്നു. ടെലികോം ഓപ്പറേറ്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിലയൻസ് ജിയോ 37 കോടി വരിക്കാരെ ചേർത്തു.

മികച്ച മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളോടുളള ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ അഭൂതപൂർവമായ വളർച്ചാ യാത്ര തുടരാന്‍ കാരണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ നായകര്‍ ആകാമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ ഇവിടെ നിറവേറ്റുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!