കൊവിഡ് കാലത്തും നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റ്; ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം നേടി

Web Desk   | Asianet News
Published : May 01, 2020, 10:47 AM IST
കൊവിഡ് കാലത്തും നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റ്; ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം നേടി

Synopsis

കമ്പനിയുടെ ഓഹരി മൂല്യം ഈ വർഷം 12 ശതമാനത്തിലേറെ വർധിച്ചു. 

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് കോർപ്പറേഷന് കൊവിഡ് കാലവും നേട്ടത്തിന്റേത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വരുമാനമാണ് അവർക്ക് നേടാനായത്.  കമ്പനിയുടെ ചാറ്റ് ആന്റ് മീറ്റിങ് ആപ്ലിക്കേഷനുകളുടെയും എക്സ് ബോക്സ് ഗെയിമിങ് സർവീസിനും ലോകത്താകമാനം ആവശ്യക്കാർ വർധിച്ചതോടെയാണ് ഇത്. 

കമ്പനിയുടെ ഓഹരി മൂല്യം ഈ വർഷം 12 ശതമാനത്തിലേറെ വർധിച്ചു. സിഇഒ സത്യ നദെല്ലയുടെ പ്ലാനുകളും വിജയം കണ്ടു. അദ്ദേഹം മുൻഗണന നൽകിയ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾക്ക് ആവശ്യക്കാരേറി. ആമസോൺ വെബ് സർവീസ് ഉയർന്ന സ്വാധീനം ചെലുത്തുന്ന മേഖലയിലാണ് മൈക്രോസോഫ്റ്റിന് ഇക്കുറി നല്ല നേട്ടമുണ്ടാക്കാനായത്.

കൊറോണയുടെ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ലോകത്താകമാനം മാന്ദ്യത്തിന് സമാനമായ സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മൈക്രോസോഫ്റ്റിന് ഈ വെല്ലുവിളിയില്ലെന്ന് തന്നെയാണ് നദെല്ല പറയുന്നത്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയത് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഹാർഡ്‌വെയർ ഡിവൈസുകളുടെയും വിൽപ്പനയിൽ വൻ വർധനവുണ്ടാക്കി. 19 ദശലക്ഷം ആക്ടീവ് യൂസർമാരാണ് കമ്പനിയുടെ എക്സ് ബോക്സ് ലൈവ് ഗെയിമിങ് സർവീസിന് മാത്രം ലഭിച്ചത്.

PREV
click me!

Recommended Stories

ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി
കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ