രുചി സോയയെ വാങ്ങിയതിന് പിന്നാലെ ലാഭം കുത്തനെ ഉയർത്തി ബാബ രാംദേവിന്റെ പതഞ്ജലി

Published : Nov 16, 2020, 03:01 PM IST
രുചി സോയയെ വാങ്ങിയതിന് പിന്നാലെ ലാഭം കുത്തനെ ഉയർത്തി ബാബ രാംദേവിന്റെ പതഞ്ജലി

Synopsis

അടുത്ത കാലത്തായി ബാബ രാംദേവ് ഇ-കൊമേഴ്സ് രംഗത്തേക്കും പ്രവർത്തനം ശക്തിപ്പെടുത്തി. 

മുംബൈ: പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ ലാഭം കുത്തനെ ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21.56 ശതമാനമാണ് ലാഭത്തിലുണ്ടായ വർധനവ്. 424.72 കോടിയാണ് ലാഭം.

2018-19 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 349.37 കോടി രൂപ ലാഭമുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനം 9022.71 കോടിയായിരുന്നു. 5.86 ശതമാനം വളർച്ച നേടി. തൊട്ടുമുൻപത്തെ വർഷം 8522.68 കോടിയായിരുന്നു വരുമാനം.

കമ്പനിയുടെ ആകെ ചെലവ് 2019-20 വർഷത്തിൽ 8521 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ രുചി സോയ കമ്പനിയെ 4350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു. ഇത് പതഞ്ജലിയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സഹായകരമായി. 

അടുത്ത കാലത്തായി ബാബ രാംദേവ് ഇ-കൊമേഴ്സ് രംഗത്തേക്കും പ്രവർത്തനം ശക്തിപ്പെടുത്തി. ഓർഡർ മി ആപ്പിലൂടെ സ്വദേശി ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് ഈ ആപ്പ് പ്രവർത്തനം തുടങ്ങിയത്.

PREV
click me!

Recommended Stories

11 രൂപ മുതല്‍ 40 രൂപ വരെ! ഇന്ത്യയില്‍ കൊക്കോ കോളയ്ക്ക് തിരിച്ചടിയാകുന്നത് എന്തുകൊണ്ട്?
ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി