Latest Videos

വീട് കൂടുതൽ തിളങ്ങാൻ നിപ്പോൺ പെയിന്റ്; അനുഭവം പങ്കിട്ട് ഉണ്ണി മുകുന്ദൻ

By Web TeamFirst Published Apr 20, 2021, 2:39 PM IST
Highlights

ജപ്പാൻ ആസ്‌ഥാനമായി സ്‌ഥാപിതമായ നിപ്പോൺ പെയിന്റ് 140 വർഷത്തെ പാരമ്പര്യമുണ്ട്

നൂതന സാങ്കേതിക വിദ്യയിലൂടെ വേറിട്ടതും പരിസ്‌ഥിതി സൗഹൃദമായ ഉത്പ്പന്നങ്ങൾ വിപണിയിലിറക്കുന്നതിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പെയിന്റ് നിർമാതാക്കളാണ് നിപ്പോൺ പെയിന്റ്. ജപ്പാൻ ആസ്‌ഥാനമായി സ്‌ഥാപിതമായ നിപ്പോൺ പെയിന്റ് 140 വർഷത്തെ പാരമ്പര്യമുണ്ട്, ഏഷ്യയിലെ ഒന്നാം സ്‌ഥാനക്കാരായ പെയിന്റ് നിർമാതാക്കളായ നിപ്പോൺ പെയിന്റ് ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യയടക്കം 31 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇപ്പോഴിതാ നിപ്പോണ്‍ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മസിലളിയനായ യുവതാരം ഉണ്ണിമുകുന്ദൻ. 

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

എന്റെ വീട് സുരക്ഷിതവും ഭംഗിയുള്ളതാക്കുന്നതിലും ഏറെ സഹായിച്ചത് നിപ്പോൺ പെയിന്റാണ്, പരിസ്‌ഥിതി സൗഹൃദമായ രീതിയിലാണ് നിപ്പോൺ പെയിന്റ് മുന്നോട്ട് പോകുന്നത്. വീട് പെയിന്റിംഗ് ചെയ്യേണ്ടിവരുമ്പോൾ മനസ്സിൽ ഒരു ബ്രാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് ഏഷ്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ നിപ്പോൺ പെയിന്റായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

പ്രായമായ മാതാപിതാക്കളും കുട്ടികളും വീട്ടിലുള്ളതിനാൽ തന്നെ ഏറ്റവും സുരക്ഷിതവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാത്തതുമായ പെയിന്റ് തെരഞ്ഞെടുക്കാൻ ഒരുങ്ങിയപ്പോൾ നിപ്പോൺ പെയിന്റ് മാത്രമാണ് തനിക്ക് മുമ്പിലുണ്ടായിരുന്നതെന്നും മികച്ച ഫിനീഷിംഗ്, പല നിറത്തിലുള്ള കളറുകൾ, പരിസ്‌ഥിതി സൗഹൃദമായ ഉത്പ്പന്നം, ഇവയെല്ലാമാണ് തന്നെ ഇതിലേയ്ക്ക് ആകർഷിച്ചതെന്നും  ഉണ്ണി പറഞ്ഞു.  ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലും നിർമാതാവുമായി എത്തുന്ന മേപ്പടിയാൻ എന്ന സിനിമയിലെ സെറ്റ് വർക്കുകൾക്കും ഉപയോഗിച്ചത് നിപ്പോൺ പെയിന്റ് തന്നെയാണ്. ഏത് കാലവസ്ഥയിലും വീടിനെ സംരക്ഷിക്കുവാനും സൂര്യപ്യകാശത്തെ പ്രതിരോധിച്ച് വീടിനുള്ളിലെ ചൂട് കുറയ്ക്കുവാനും നിപ്പോൺ പെയിന്റ്  വെതർബോർഡ് അഡ്വാൻസാണ് ഉപയോഗിച്ചിരിക്കുന്നത്. സുമോ എക്ട്രാ ടൈൽ കോട്ടാണ് റൂഫിന് കൊടുത്തിരിക്കുന്നത്. ഫ്ലോറുകളുടെ തിളക്കം നിലനിർത്താനും ഫിനീഷിംഗ് ഉറപ്പാക്കാനും  ഉപയോഗിച്ചിരിക്കുന്നത് ഫ്ലോർ ഗാർഡ് പെയിന്റാണ്. ഏറ്റവും മികച്ച സേവനം, കളർ ക്യാളിറ്റി, മികച്ച ഫിനീഷിംഗ് ഇവയെല്ലാമാണ് നിപ്പോൺ പെയിന്റിനെ വേറിട്ട് നിർത്തുന്നത്. അതേ സമയം ഉണ്ണി മുകുന്ദൻ  ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയിക്ക് കമന്റുമായി ദുല്‍ഖറും എത്തി. വീഡിയോ ഇഷ്ടമായെന്നും വീട് നിങ്ങളുടെ പ്രതിഫലനമാണ് എന്നുമാണ് ദുല്‍ഖര്‍ കമന്റായി കുറിച്ചത്.
 

click me!