കെഎസ്‌സിഎയുടെ ആവശ്യം കണ്ട് ഞെട്ടി, എംഎല്‍എമാര്‍ക്കുള്‍പ്പെടെ ആവശ്യപ്പെട്ടത് 10000 സൗജന്യ ടിക്കറ്റുകള്‍, വിശദീകരണവുമായി ബിസിസിഐ

Published : May 07, 2026, 09:36 PM IST
 IPL 2026 Jharkhand Gang Travels by Flight to Steal Phones at Chinnaswamy Stadium

Synopsis

ഐപിഎൽ ചട്ടപ്രകാരം സ്റ്റേഡിയത്തിലെ ആകെയുള്ള സീറ്റുകളുടെ 15 ശതമാനം മാത്രമേ ആതിഥേയ അസോസിയേഷന് സൗജന്യ ടിക്കറ്റുകളായി നൽകാൻ അനുവാദമുള്ളൂ.

മുംബൈ: ഐപിഎൽ ഫൈനൽ വേദി ബെംഗളൂരുവിൽ നിന്ന് മാറ്റിയ ബിസിസിഐ നടപടിക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്. രാഷ്ട്രീയക്കാർക്കും അസോസിയേഷൻ അംഗങ്ങൾക്കുമായി ആയിരക്കണക്കിന് സൗജന്യ ടിക്കറ്റുകൾ അധികമായി നൽകണമെന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ (കെഎസ്‌സിഎ) നിലപാടാണ് വേദി മാറ്റാൻ ബിസിസിഐയെ നിര്‍ബന്ധിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐപിഎൽ ചട്ടപ്രകാരം സ്റ്റേഡിയത്തിലെ ആകെയുള്ള സീറ്റുകളുടെ 15 ശതമാനം മാത്രമേ ആതിഥേയ അസോസിയേഷന് സൗജന്യ ടിക്കറ്റുകളായി നൽകാൻ അനുവാദമുള്ളൂ. എന്നാൽ ബെംഗളൂരുവിലെ ലീഗ് മത്സരങ്ങളിൽ കെഎസ്‌സിഎ ഈ പരിധി ലംഘിച്ച് ടിക്കറ്റുകൾ കൈക്കലാക്കിയതായി ബിസിസിഐക്ക് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ച ബിസിസിഐക്ക് മെയ് 2-ന് ലഭിച്ച ഇമെയിൽ മറുപടിയാണ് കാര്യങ്ങൾ വഷളാക്കിയത്. 15 ശതമാനം ക്വോട്ടയ്ക്ക് പുറമെ എംഎൽഎമാർക്കും സംസ്ഥാന സർക്കാരിലെ ഉന്നതർക്കും അസോസിയേഷൻ അംഗങ്ങൾക്കുമായി പതിനായിരത്തോളം അധിക ടിക്കറ്റുകൾ വേണമെന്നായിരുന്നു കെഎസ്‌സിഎയുടെ ആവശ്യം.

കെഎസ്‌സിഎയുടെ ആവശ്യങ്ങൾ ബിസിസിഐ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ദേവജിത് സൈക്കിയ വ്യക്തമാക്കി. കെഎസ്‌സിഎയുടെ ഇമെയിൽ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. എംഎൽഎമാർക്കും ക്ലബ്ബുകൾക്കുമായി വലിയൊരു വിഹിതം ടിക്കറ്റുകൾ അവർ ആവശ്യപ്പെട്ടു. ബിസിസിഐ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറത്തുള്ള ഇത്തരം ആവശ്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടാണ് വേദി മാറ്റാൻ തീരുമാനിച്ചത്- സൈക്കിയ പറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് മാറ്റിയ ഫൈനൽ മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. മെയ് 26-ന് ധരംശാലയിൽ ആദ്യ ക്വാളിഫയറും, മെയ് 27, 29 തീയതികളിൽ ന്യൂ ചണ്ഡീഗഡിൽ (മുള്ളൻപൂർ) എലിമിനേറ്റർ, ക്വാളിഫയർ-2 മത്സരങ്ങളും നടക്കും. നേരത്തെ സ്റ്റേഡിയത്തിലെ സീറ്റുകളുടെ കുറവാകാം വേദി മാറ്റത്തിന് കാരണമെന്ന് കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നെങ്കിലും, രാഷ്ട്രീയ ഇടപെടലുകളും ടിക്കറ്റ് തർക്കവുമാണ് യഥാർത്ഥ വില്ലനായതെന്നാണ് ബിസിസിഐയുടെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. രാഷ്ട്രീയക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകാനുള്ള കെഎസ്‌സിഎ നീക്കമാണ് ഫൈനല്‍ വേദി ബെംഗളൂരുവിന് നഷ്ടമാാകന്‍ കാരാണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎൽ ഫൈനൽ വേദി മാറ്റം: ബിസിസിഐ തീരുമാനത്തിന് പിന്നിൽ സുരക്ഷാ പ്രശ്നങ്ങളല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഹാർദിക് പാണ്ഡ്യയൊന്നുമല്ല, ഈ ഐപിഎല്ലിലെ 'യഥാർത്ഥ' ഓൾറൗണ്ടറുടെ പേരുമായി മുന്‍ താരം