നിര്‍ണായക ടോസ് ജയിച്ച് ആര്‍സിബി, ജവന്‍മരണപ്പോരിനുള്ള ലക്നൗ ടീമില്‍ വൻ മാറ്റം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്

Published : May 07, 2026, 07:21 PM ISTUpdated : May 07, 2026, 07:23 PM IST
Rishabh Pant

Synopsis

തോറ്റാല്‍ ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാവും. 9 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ലക്നൗവിന് ഇന്ന് തോറ്റാല്‍ ശേഷിക്കുന്ന നാലു കളികളും ജയിച്ചാലും പരമാവധി 12 പോയന്‍റ് മാത്രമെ എത്താനാവു.

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ലക്നൗ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ജോഷ് ഇംഗ്ലിസും പരിക്കേറ്റ മൊഹ്സിന്‍ ഖാനും പേസര്‍ ആവേശ് ഖാനും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരം അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ഷഹബാസ് അഹമ്മദും ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

തോറ്റാല്‍ ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാവും. 9 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ലക്നൗവിന് ഇന്ന് തോറ്റാല്‍ ശേഷിക്കുന്ന നാലു കളികളും ജയിച്ചാലും പരമാവധി 12 പോയന്‍റ് മാത്രമെ എത്താനാവു. എന്നാല്‍ ജയത്തോടെ പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാനാണ് ആര്‍സിബി ഇറങ്ങുന്നത്. 9 മത്സരങ്ങളില്‍ 12 പോയന്‍റുള്ള ആര്‍സിബിക്ക് നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്.

 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ജേക്കബ് ബെഥേൽ, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ്മ, റാസിഖ് സലാം ദാർ, ജോഷ് ഹേസൽവുഡ്.

ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പൂരൻ, എയ്ഡൻ മർക്രം, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അക്ഷത് രഘുവംശി, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്‌വേഷ് സിംഗ് റാഠി, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്മയുടെ വിയോഗത്തിന് പിന്നാലെ വിഷാദരോഗം, മുൻ ബിസിസിഐ സെലക്ടറും സച്ചിന്‍റെ സഹതാരവുമായിരുന്ന സലീൽ അങ്കോള ചികിത്സയിൽ
'21-ാം വയസ്സിൽ അവൻ വിരമിച്ചേക്കും', വൈഭവ് സൂര്യവംശിയെക്കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസങ്ങള്‍