മോഡലിന്‍റെ ആത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; സംശയനിഴലില്‍ അഭിഷേക് ശര്‍മ

Published : Feb 21, 2024, 01:07 PM IST
മോഡലിന്‍റെ ആത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; സംശയനിഴലില്‍ അഭിഷേക് ശര്‍മ

Synopsis

മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ഗുജറാത്ത് ടോക്ക് റിപ്പോര്‍ട്ട് ചെയ്തു. ടാനിയക്ക് അഭിഷേക് ശര്‍മയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം.

ഹൈദരാബാദ്: മോഡല്‍ ടാനിയ സിങ്(28) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ യുവതാരം അഭിഷേക് ശര്‍മയെ പൊലീസ് ചോദ്യം ചെയ്യും. സൂററ്റിലെ വേശു റോഡിലുള്ള ഹാപ്പി എലഗന്‍സ് അപ്പാര്‍ട്മെന്‍റിലാണ് ചൊവ്വാഴ്ചയാണ് ടാനിയ സിങിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കഴിഞ്ഞ രണ്ടര വര്‍ഷമായി ഡിസൈനറും മോഡലുമായി ജോലി നോക്കുകയായിരുന്നു ടാനിയ.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ഗുജറാത്ത് ടോക്ക് റിപ്പോര്‍ട്ട് ചെയ്തു. ടാനിയക്ക് അഭിഷേക് ശര്‍മയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം.

തന്‍റെ ഇന്‍സ്റ്റ റീലിൽ ശുഭ്മാൻ ഗിൽ കമന്‍റ് ചെയ്താൽ പഠിക്കാന്‍ തുടങ്ങുമെന്ന് വിദ്യാർത്ഥി, പിന്നീട് സംഭവിച്ചത്

ടാനിയയുടെ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചാലെ ഇരുവരും തമ്മില്‍ എന്തതരം ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന കാര്യം വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യക്ക് മുമ്പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശര്‍മയുടെ ഫോണിലേക്കായിരുന്നുവെന്നാണ് സൂചന.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ എന്നും ഈ ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ വല്ലതുമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതും പോലീസ് സംശയിക്കുന്നുണ്ട്.  ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ 23കാരനായ അഭിഷേക് ശര്‍മ 2022 മുതല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ്. 2022ല്‍ 426 റണ്‍സടിച്ച് തിളങ്ങിയ അഭിഷേകിന് പക്ഷെ കഴിഞ്ഞ സീസണില്‍ 226 റണ്‍സെ നേടാനായിരുന്നുള്ളു.

രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിലെ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാര്‍ സമ്മാനം, ടീമിന് ഒരു കോടി രൂപ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങി, സെഞ്ചുറിക്ക് അരികെ അഭിമന്യു ഈശ്വരനെ റണ്ണൗട്ടാക്കി സര്‍വീസസ്
വിജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ന്യൂസിലന്‍ഡ്, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാന്‍ കിഷനും നിര്‍ണായകം