ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ശുഭ്മാൻ ഗില്ലിന് നിര്‍ണായകം; ടീമിലെ സ്ഥാനം തുലാസിലാക്കി സര്‍ഫറാസിന്‍റെ റണ്‍വേട്ട

Published : Jan 26, 2024, 09:10 AM ISTUpdated : Jan 26, 2024, 09:12 AM IST
ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ശുഭ്മാൻ ഗില്ലിന് നിര്‍ണായകം; ടീമിലെ സ്ഥാനം തുലാസിലാക്കി സര്‍ഫറാസിന്‍റെ റണ്‍വേട്ട

Synopsis

ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ സര്‍ഫറാസ് 160 പന്തില്‍ 161 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ശുഭ്മാന്‍ ഗില്ലിന് ഏറെ നിര്‍ണായകം. സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോം ആവര്‍ത്തിക്കാന്‍ കഴിയാത്ത ഗില്ലിന് ഇന്ന് മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെക്കാനായില്ലെങ്കില്‍ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എക്കായും റണ്‍സടിച്ചു കൂട്ടുന്ന സര്‍ഫറാസ് ഖാനെ തഴഞ്ഞ് തുടര്‍ച്ചയായി നിറം മങ്ങുന്ന ഗില്ലിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുന്നതിനെതിരെ ഇപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഏറെയാണ്. സര്‍ഫറാസിനെ സെലക്ടര്‍മാര്‍ ബോധപൂര്‍വം അവഗണിക്കുന്നുവെന്ന പൊതുവികാരവും നിലവിലുണ്ട്.

ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ സര്‍ഫറാസ് 160 പന്തില്‍ 161 റണ്‍സടിച്ച് തിളങ്ങിയിരുന്നു. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നിന്നപ്പോള്‍ പകരം സര്‍ഫറാസ് ടീമിലെത്തുമെന്ന പ്രതീക്ഷ തെറ്റിച്ച് രജത് പാടീദാറിനെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ഇതിന് പിന്നാലെയാണ് സര്‍ഫറാസ് വീണ്ടും സെഞ്ചുറിയടിച്ച് സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയത്.

തഴഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫറാസ് ഖാന്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വെടിക്കെട്ട് സെഞ്ചുറി

സര്‍ഫറാസിനെയും ദേവ്ദത്ത് പടിക്കലിനെയും രജത് പാടീദാറിനെയും ധ്രുവ് ജുറെലിനെയും പോലുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടുമ്പോള്‍ ഏറെക്കാലം തഴയാന്‍ സെലക്ടര്‍മാര്‍ക്കാവില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഗില്ലിന് സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഓപ്പണറെന്ന നിലയില്‍ യശസ്വി ജയ്സ്വാള്‍ സ്ഥാനമുറപ്പിക്കുമ്പോള്‍ ഗില്ലിന്‍റെ സ്ഥാനത്തിനാണ് നിലവില്‍ ഭീഷണിയുള്ളത്.

ബാസ്ബോളിന്‍റെ കാറ്റൂരി ഇന്ത്യൻ സ്പിൻത്രയം, ഹൈദരാബ്ദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച; വീഴാതെ സ്റ്റോക്സ്

ഇന്നലെ ആദ്യ ദിനം അവസാന സെഷനില്‍ രോഹിത് ശര്‍മ പുറത്തായശേഷം ക്രീസിലെത്തിയ ഗില്‍ പതിവ് ഫോമിലായിരുന്നില്ല. ഒറുതവണ റിവ്യു അതിജീവിക്കുകയും ചെയ്തു. ഒരറ്റത്ത് യശസ്വി അടിച്ചു തകര്‍ക്കുമ്പോള്‍ 14 റണ്‍സെടുക്കാന്‍ ഗില്‍ 43 പന്തുകളാണ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ആദ്യ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ 128 റണ്‍സടിച്ചശേഷം ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍ 29 ആണ്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സ് ആക്കി മാറ്റാനാവാത്തതാണ് ഗില്ലിന്‍റെ പ്രശ്നം. കഴിഞ്ഞ 10 ഇന്നിംഗ്സില്‍ രണ്ട് തവണ മാത്രമാണ് ഗില്‍ രണ്ടക്കം കടക്കാതെ പുറത്തായത്. പക്ഷെ ഒരുതവണ പോലും അര്‍ധസെഞ്ചുറി പോലും തികക്കാന്‍ ഗില്ലിനായിരുന്നില്ല.

അതുകൊണ്ടുതന്നെ ഇന്ന് രണ്ടാം ദിനം മികച്ചൊരു ഇന്നിംഗ്സിലൂടെ തന്‍റെ സ്ഥാനം സുരക്ഷിതമാക്കാന്‍ ഗില്ലിന് കഴിഞ്ഞില്ലെങ്കില്‍ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കുക അസാധ്യാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ