ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര

Published : Oct 27, 2026, 03:48 PM IST
Abhishek Sharma

Synopsis

അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38 പന്തില്‍ 113) യും വൈഭസ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും(19 പന്തില്‍ 45) കരുത്തില്‍ 6.4 ഓവര്‍ ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്‍റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38 പന്തില്‍ 113) യും വൈഭസ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും(19 പന്തില്‍ 45) കരുത്തില്‍ 6.4 ഓവര്‍ ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 35 പന്തില്‍ സെഞ്ചുറിയിലെത്തി. 11 സിക്സും 9 ഫോറും അടങ്ങുന്നതാണ് അഭിഷേകിന്‍റെ വെടിക്കെട്ട് സെഞ്ചുറി.

അഭിഷേകിനൊപ്പം പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച വൈഭവ് 19 പന്തില്‍ നാല് സിക്സും നാല് ഫോറും അടക്കമാണ് 45 റണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണും(13 പന്തില്‍ 18) ക്യാപ്റ്റൻ ശ്രേയസ് അയ്യരും(10 പന്തില്‍ 5) വിജയത്തിനരികെ വീണെങ്കിലും നമൻ ധിറും(4*) തിലക് വര്‍മയും(1*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ഓക്‌ലന്‍ഡില്‍ നടക്കും. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 198-3, ഇന്ത്യ 13.2 ഓവറില്‍ 199-4.

അഭിഷേക് ആറാട്ട്-വൈഭവ് വെടിക്കെട്ട്

199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം വൈഭവ് സൂര്യവംശിയാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജേക്കബ് ഡഫിയെറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് വൈഭവ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് സിക്സിന് തൂക്കിയ അഭിഷേകും വൈഭവും ചേര്‍ന്ന് ആദ്യ ഓവറില്‍ തന്നെ 26 റണ്‍സടിച്ചു.ആദ്യം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും അടിതുടര്‍ന്ന ഇരുവരും ചേര്‍ന്ന് 17 റണ്‍സ് കൂടി അടിച്ചെടുത്തു. അഭിഷേകിനെ വീഴ്ത്താന്‍ മൂന്നാം ഓവറില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനെ കൊണ്ടുവെന്നെങ്കിലും രണ്ട് സിക്സും രണ്ട് ഫോറും പറത്തിയ അഭിഷേകും വൈഭവും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.നാലാം ഓവറില്‍ പന്തെറിയാനെത്തിയ കെയ്ല്‍ ജൈമിസണെതിരെ 20 റണ്‍സും അഞ്ചാം ഓവറില്‍ ആദം മില്‍നെക്കെതിരെ 16 റണ്‍സും അടിച്ച് അഭിഷേക്-വൈഭവ് സഖ്യം ഇന്ത്യയെ 100 കടത്തി.

15 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ജേക്കബ് ഡഫിക്കെതിരെ 18 റണ്‍സ് കൂടി നേടി ഇന്ത്യയെ 118 റണ്‍സിലെത്തിച്ചതോടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. പവര്‍പ്ലേക്ക് ശേഷവും അഭിഷേക് അടി തുടര്‍ന്നു. എട്ടാം ഓവറിലെ ആദ്യ പന്തില്‍ വൈഭവിനെ പുറത്താക്കി ഫിഷര്‍ കിവീസിന് നേരിയ ആശ്വാസം നല്‍കി. 29 പന്തില്‍ 95 റണ്‍സിലെത്തിയ അഭിഷേക് ജൈമിസണെ ബൗണ്ടറി കടത്തി 35 പന്തില്‍ സെഞ്ചുറി തികച്ചു. പിന്നാലെ വീണ്ടും സിക്സും ഫോറും പറത്തിയ അഭിഷേക് പത്താം ഓവറിലെ അവസാന പന്തില്‍ വീണു. വിജയത്തിനരികെ ശ്രേയസ് അയ്യര്‍(10 പന്തില്‍ 5), സഞ്ജു സാംസണും(13 പന്തില്‍ 18) നിരാശപ്പെടുത്തി മടങ്ങിയെങ്കിലും നമൻ ധിറും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയവര കടത്തി. കിവീസിനായി കെയ്ൽ ജൈമിസണ്‍ രണ്ട് വിക്കറ്റെടുത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഡാരില്‍ മിച്ചലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 200 റണ്‍സടിച്ചു. 52 പന്തില്‍ 89 റണ്‍സെടുത്ത് ടോപ് സ്കോററായ മിച്ചലിന് പുറമെ ഫിന്‍ അലന്‍(25 പന്തില്‍ 40), ബെവോൺ ജേക്കബ്സ്(23 പന്തില്‍ 39 എന്നിവരും കിവീസിനായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് 33 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷഹബാസ് അഹമ്മദിന് സെഞ്ചുറി, കേരളത്തിനെതിരെ ബംഗാളിനെ മികച്ച സ്കോര്‍, സര്‍വാതെക്ക് 4 വിക്കറ്റ്
മിച്ചലിന്റെ 'വെടിക്കെട്ട്' ഫിഫ്റ്റി, മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ന്യൂസിലൻഡ്