പ്രായം 47, എറിഞ്ഞിട്ടത്‌ 5 വിക്കറ്റുകള്‍; ടി20യില്‍ ചരിത്രം സൃഷ്ടിച്ച്‌ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍

Published : Sep 10, 2026, 06:54 PM IST
IMRAN THAHIR

Synopsis

17 റണ്‍സിനിടെ സെയിന്റ്‌ ലൂസിയ കിംഗ്‌സിന്റെ അഞ്ച്‌ വിക്കറ്റുകള്‍ കൊയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ പ്രായം 47 വര്‍ഷവും 167 ദിവസവും ആയിരുന്നു. 2025 ല്‍ ഇമ്രാന്‍ താഹിര്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹം തകര്‍ത്തത്‌ എന്ന പ്രത്യേകതയുമുണ്ട്‌.

  • പ്രായം 47. കൂടെ കളിച്ചവരെല്ലാം വിരമിച്ചു. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഇപ്പോഴും കളി തുടരുകയാണ്‌. കരീബിയന്‍ ക്രിക്കറ്റ്‌ പ്രീമിയര്‍ ലീഗില്‍ അഞ്ച്‌ വിക്കറ്റ്‌ നേട്ടവുമായി ഫോം മങ്ങിയിട്ടില്ലെന്ന്‌ തെളിയിക്കുകയും ചെയ്‌തു. സെയിന്റ്‌ ലൂസിയ കിംഗ്‌സിനെതിരെ ആയിരുന്നു ഗയാന ആമസോണ്‍ വാരിയേഴ്‌സ്‌ താരമായ ഇമ്രാന്‍ താഹിറിന്റെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനം. ടി20 ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ച്‌ വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരവും ഇമ്രാന്‍ താഹിറാണ്‌. 17 റണ്‍സിനിടെ സെയിന്റ്‌ ലൂസിയ കിംഗ്‌സിന്റെ അഞ്ച്‌ വിക്കറ്റുകള്‍ കൊയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ പ്രായം 47 വര്‍ഷവും 167 ദിവസവും ആയിരുന്നു. 2025 ല്‍ ഇമ്രാന്‍ താഹിര്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ തന്നെയാണ്‌ ഇപ്പോള്‍ അദ്ദേഹം തകര്‍ത്തത്‌ എന്ന പ്രത്യേകതയുമുണ്ട്‌.

മത്സരത്തില്‍ ലൂസിയ കിംഗ്‌സ്‌ 119ന്‌ ഓള്‍ ഔട്ടായപ്പോള്‍ ആമസോണ്‍ വാരിയേഴ്‌സ്‌ 18.3 ഓവറില്‍ ലക്ഷ്യം കണ്ടു.

കഴിഞ്ഞ വര്‍ഷവും ഇമ്രാന്‍ താഹിര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ടി20 ചരിത്രത്തില്‍ 40 വയസിന്‌ ശേഷം നാല്‌ തവണ അഞ്ച്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കുന്ന താരവും ഇമ്രാന്‍ താഹിറാണ്‌. പാക്കിസ്ഥാനില്‍ ജനിച്ച ഇമ്രാന്‍ താഹിര്‍, പാക്കിസ്ഥാന്റെ അണ്ടര്‍ 19, പാക്കിസ്ഥാന്‍ എ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ദേശീയ ടീമിലേക്ക്‌ അവസരം ലഭിച്ചില്ല.

പിന്നീടദ്ദേഹം പ്രണയിനിയെ സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ ചേക്കേറി. പതിയെ അവിടെ ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച്‌ മികവ്‌ തെളിയിച്ച ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിലിടം പിടിച്ചു. മുപ്പത്തൊന്നാം വയസിലായിരുന്നു ദക്ഷിണാഫ്രിക്കക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ തികച്ച ബൗളറാണ്‌ ഇമ്രാന്‍ താഹിര്‍. ഒരു ഏകദിന മത്സരത്തില്‍ ഏഴ്‌ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബൗളറും ഇമ്രാന്‍ താഹിറാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വരുന്ന ഏകദിന ലോകകപ്പ് കളിക്കുമോ?'; ചോദ്യത്തിന് മറുപടി നല്‍കി രോഹിത് ശര്‍മ
പരിക്ക് വിഴുങ്ങുന്ന ഹാർദിക്ക് പാണ്ഡ്യയുടെ കരിയര്‍, അവസാന അവസരമോ ഇന്ത്യ എ?