Latest Videos

സഞ്ജുവില്ല, രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ടി20 ലോകകപ്പ് ടീമില്‍ അവസരം: ആകാശ് ചോപ്ര

By Web TeamFirst Published Jul 2, 2021, 9:16 PM IST
Highlights

ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ഇന്ത്യ ശ്രീലങ്കിയില്‍ കളിക്കുക.

ദില്ലി: ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റ ഭാഗമായിട്ടാണ് ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ രണ്ടാംനിര ടീമാണ് ശ്രീലങ്കയിലെത്തിയത്. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ഇന്ത്യ ശ്രീലങ്കിയില്‍ കളിക്കുക. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രം ഇനി അവസമുണ്ടാവൂ എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. 

യുട്യൂബ് ചാനലില്‍ സംസാരിക്കുക്കയായിരുന്നു അദ്ദേഹം. നാല് താരങ്ങളില്‍ നിന്നാണ് രണ്ട് പേരെ കണ്ടെത്തുക. അതില്‍ മൂന്ന് പേര്‍ ലങ്കന്‍ പര്യടനത്തിലുണ്ട്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവനാണ് ആ മൂന്ന് പേര്‍. നാലാമന്‍ ശ്രേയസ് അയ്യരാണ്. പരിക്കിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ശ്രേയാസ്. ചോപ്ര വിശദീകരിക്കുന്നതിങ്ങനെ...''എനിക്ക് തോന്നുന്നത് സെലക്റ്റര്‍മാര്‍ ലോകകപ്പ് ടീമിലെക്ക് ധവാനെ പരിഗണിക്കില്ലെന്നാണ്. ഇതെന്റെ ചിന്ത മാത്രമാണ്. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ധവാന്‍ കളിച്ചത്. കെ എല്‍ രാഹുലിനെയാണ് ടീം മാനേജ്‌മെന്റ് പലപ്പോഴായി പരിഗണിച്ചത്. എന്നാല്‍ ധവാന്‍ പൂര്‍ണമായും സെലക്റ്റര്‍മാരുടെ റഡാറിന് പുറത്തല്ല. 

പാതിവഴില്‍ നിര്‍ത്തിവച്ച ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആ ഫോം തുടര്‍ന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ധവാനെ ക്യാപ്റ്റനാക്കിയതും. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ എന്നിവരെ പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മനീഷിന് മുമ്പ് ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുതലാക്കാനായില്ല.'' ചോപ്ര വ്യക്തമാക്കി. 

ഈമാസം 13നാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. 21ന് ടി20 പരമ്പരയ്ക്കും തുടക്കമാവും. പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.

click me!