ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി ഡിവില്ലിയേഴ്സ്, കോലിയും അനുഷ്കയും വീണ്ടും അച്ഛനും അമ്മയുമാകുന്നു

Published : Feb 04, 2024, 09:50 AM IST
ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി ഡിവില്ലിയേഴ്സ്, കോലിയും അനുഷ്കയും വീണ്ടും അച്ഛനും അമ്മയുമാകുന്നു

Synopsis

വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കില്ലെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരാട് കോലി വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ആകാംക്ഷ ബൗണ്ടറി കടത്തി സസ്പെന്‍സ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ്. വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെന്ന് ഡിവില്ലിയേഴ്സ് വ്യക്തമായി.

വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കില്ലെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിരാട് കോലിയുടെ അമ്മയ്ക്ക് അസുഖമായതിനാലാണ് കോലി വിട്ടു നില്‍ക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും കോലിയുടെ സഹോദരന്‍ വികാസ് കോലി ഇത് നിഷേധിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്സ് വിരാട് കോലി വീണ്ടും അച്ഛനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.

ബുമ്രയുടെ പന്തില്‍ വിക്കറ്റ് തെറിച്ചശേഷം ബെന്‍ സ്റ്റോക്സിന്‍റെ പ്രത്യേകരീതിയിലുള്ള ആക്ഷൻ; ബുമ്രയുടെ മറുപടി

ആദ്യ രണ്ട് ടെസ്റ്റില്‍ കോലി കളിക്കാതിരുന്നുപ്പോള്‍ എന്തു പറ്റി അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ച് താന്‍ സന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ് മാറി നില്‍ക്കുകയാണെന്നും കോലി മറുപടി നല്‍കിയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. അവര്‍ രണ്ടുപേരും രണ്ടാമത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈ സമയും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണിപ്പോള്‍ അദ്ദേഹത്തിന് പ്രധാനം.

നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധരായില്ലെങ്കില്‍ ജീവിതം തന്നെ വഴി മാറി പോകും. കുടുംബമില്ലെങ്കില്‍ പിന്നെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ അക്കാര്യം കൊണ്ട് മാത്രം വിരാടിന്‍റെ കാര്യത്തില്‍ വിധിയെഴുതരുത്. ശരിയാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം നമുക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹമിപ്പോള്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണ്-ഡിവില്ലിയേഴ്സ് പറഞ്ഞു.

അവനെ പ്രശംസിച്ച് നശിപ്പിക്കരുത്, യുവതാരത്തെ സെവാഗിനോട് താരതമ്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗംഭീര്‍

2017ല്‍ വിവാഹിതരായ കോലിക്കും അനുഷ്കക്കും 2021ലാണ് ആദ്യ കുഞ്ഞ് പിറന്നത്. 2021ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആദ്യ ടെസ്റ്റില്‍ കളിച്ചശേഷം അനുഷ്കയുടെ പ്രസവത്തിനായി കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാബര്‍ പൊരുതിയിട്ടും വിന്‍ഡീസിനെതിരെയും തോറ്റ് നാണംകെട്ട് പാകിസ്ഥാൻ; സഹതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകൻ
സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ