Asianet News MalayalamAsianet News Malayalam

ബുമ്രയുടെ പന്തില്‍ വിക്കറ്റ് തെറിച്ചശേഷം ബെന്‍ സ്റ്റോക്സിന്‍റെ പ്രത്യേകരീതിയിലുള്ള ആക്ഷൻ; ബുമ്രയുടെ മറുപടി

അതേസമയം, തന്‍റെ പന്തില്‍ ബൗള്‍ഡായശേഷം ബാറ്റ് കൈവിട്ട് കൈമലര്‍ത്തി കാണിച്ച സ്റ്റോക്സ് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നായിരുന്നു ബുമ്രയുടെ പ്രതികണം.

Watch Ben Stokes Reaction After clean bowled by Jasprit Bumrah
Author
First Published Feb 4, 2024, 9:19 AM IST

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ വിക്കറ്റ് തെറിച്ചശേഷം ഇംഗ്ലണ്ട് നായകന്‍ ബെൻ സ്റ്റോക്സ് പുറത്തെടുത്ത പ്രത്യേതക തരം ആക്ഷനെപ്പറ്റി ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച. ബുമ്രയുടെ അല്‍പം താണു വന്ന പന്തില്‍ ബൗള്‍ഡായതിന് പിക്കുന്നത്. പന്ത് താണുവന്നതിനാണോ ബുമ്രയെ നേരിടാന്‍ തന്‍റെ കൈയില്‍ മരുന്നില്ലെന്നാണോ സ്റ്റോക്സ് പുറത്തെടുത്ത പ്രത്യേകതരം ആക്ഷന്‍റെ അര്‍ത്ഥമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹൈദരാബാദില്‍ നടന് ആദ്യ ടെസ്റ്റിലും ബുമ്രയുടെ പന്തിലാണ് സ്റ്റോക്സ് ബൗള്‍ഡായത്. അന്ന് പക്ഷെ സ്റ്റോക്സ് നിസഹയാനായി ബുമ്രയെ നോക്കുകയും ബുമ്ര തിരിച്ച് ഒരു ചിരി പാസാക്കുകയും ചെയ്തിരുന്നു.

അതേസമയം, തന്‍റെ പന്തില്‍ ബൗള്‍ഡായശേഷം ബാറ്റ് കൈവിട്ട് കൈമലര്‍ത്തി കാണിച്ച സ്റ്റോക്സ് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നായിരുന്നു ബുമ്രയുടെ പ്രതികണം. സ്റ്റോക്സ് എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. ഔട്ട് സ്വിംഗര്‍ എറിയാനായിരുന്നു ഞാന്‍ ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്തശേഷം പന്ത് നേരെയാണ് പോയത്. പന്തിന്‍റെ തിളക്കമുള്ള ഭാഗം നോക്കി അത് പുറത്തേക്ക് പോകുമെന്ന് കരുതിയെന്നാവും ചിലപ്പോള്‍ സ്റ്റോക്സ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അത് നേരെ വന്നതിലെ നിരാശയാകാം പ്രകടിപ്പിച്ചതെന്നും ബുമ്ര പറഞ്ഞു.

മത്സരത്തില്‍ ആ സമയത്ത് സ്റ്റോക്സിന്‍റെ വിക്കറ്റെടുക്കുക എന്നത് നിര്‍ണായകമായിരുന്നു. കാരണം സ്റ്റോക്സ് അത്തരം സാഹചര്യങ്ങളില്‍ അപകടകാരിയായ ബാറ്ററാണ്. പ്രത്യേകിച്ച് വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റോക്സ് കൂടുതല്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യും. ഇന്ത്യയിലെ പിച്ചുകളില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെങ്കില്‍ പന്ത് സ്വിംഗ് ചെയ്യിക്കുന്നതിനെക്കാള്‍ റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനാണ് ശ്രമിക്കേണ്ടത്. പന്ത് സ്വിംഗ് ചെയ്യിക്കാന്‍ പഠിക്കുന്നതിന് മുമ്പെ റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനാണ് ഞാന്‍ പഠിച്ചത്. അത് ഇപ്പോള്‍ ഗുണകരമായെന്നും ബുമ്ര രണ്ടാം ദിവസത്തെ കളിക്കും ശേഷം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios