അക്കാര്യം 4 വര്‍ഷം മുമ്പ് പ്രവചിച്ചുവെന്ന് സച്ചിന്‍, എന്നാലും ധോണി കാണിച്ചത് ആനമണ്ടത്തരമെന്ന് ഡിവില്ലിയേഴ്സ്

Published : Mar 22, 2024, 07:44 PM ISTUpdated : Mar 22, 2024, 07:59 PM IST
അക്കാര്യം 4 വര്‍ഷം മുമ്പ് പ്രവചിച്ചുവെന്ന് സച്ചിന്‍, എന്നാലും ധോണി കാണിച്ചത് ആനമണ്ടത്തരമെന്ന് ഡിവില്ലിയേഴ്സ്

Synopsis

ധോണി ചെയ്തത് വലിയ മണ്ടത്തരമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ക്യാപ്റ്റനായി ഇറങ്ങുമ്പോള്‍ ധോണി ടീമിലെ അഞ്ച് കളിക്കാര്‍ക്ക് തുല്യമാണ്.

ചെന്നൈ: ഐപിഎല്ലില്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള എം എസ് ധോണിയുടെ നാടകീയ തീരുമാനത്തിലുള്ള അമ്പരപ്പിലാണ് ആരാധകര്‍ക്ക് ഇപ്പോഴും. റോയല്‍ ചലഞ്ചേഴ്സിനെതിരായ ആദ്യ മത്സരത്തിന് ചെന്നൈ ഇറങ്ങുമ്പോഴും ധോണി ക്യാപ്റ്റനല്ലെന്ന വാര്‍ത്ത ആരാധകര്‍ ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. ഇതിനിടെ ധോണി കാണിച്ചത് വലിയ മണ്ടത്തരമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ആര്‍സിബി താരം എ ബി ഡിവില്ലിയേഴ്സ്. ജിയോ സിനിമയിലെ ചര്‍ച്ചയിലാണ് ഡിവില്ലിയേഴ്സും സച്ചിനും ക്യാപ്റ്റന്‍സി ഒഴിയാനുള്ള ധോണിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചത്.

ധോണി ചെയ്തത് വലിയ മണ്ടത്തരമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ക്യാപ്റ്റനായി ഇറങ്ങുമ്പോള്‍ ധോണി ടീമിലെ അഞ്ച് കളിക്കാര്‍ക്ക് തുല്യമാണ്. ഇത്തവണ ക്യാപ്റ്റനല്ലാതെ ഇറങ്ങുമ്പോള്‍ അത് എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കാരണം, രണ്ട് വര്‍ഷം മുമ്പും ഇതേ തെറ്റ് അദ്ദേഹം ചെയ്തതാണ്. സി എസ്  കെ എന്നു പറഞ്ഞാല്‍ തന്നെ ധോണിയുടെ ക്യാപ്റ്റന്‍സിയാണ്. അതില്ലാതാവുന്നതോടെ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ധോണി അന്നേ പറഞ്ഞു, പുതിയ റോളിനെക്കുറിച്ച്, പക്ഷെ ആരാധകര്‍ക്ക് അത് മനസിലായില്ലെന്ന് റുതുരാജ് ഗെയ്ക്‌വാദ്

അതേസമയം, റുതുരാജ് ഗെയ്ക്‌വാദ് ആകും ചെന്നൈയുടെ നായകനെന്ന് താന്‍ നാലു വര്‍ഷം മുമ്പെ പ്രവചിച്ചിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. നാലു വര്‍ഷം മുമ്പ് ആര്‍സിബിക്കെതിരെ റുതുരാജ് പുറത്തെടുത്ത ബാറ്റിംഗ് കണ്ടപ്പോഴെ ഞാന്‍ പറഞ്ഞിരുന്നു. കാരണം, ശാന്തപ്രകൃതനും സ്നതുലിതനുമായ റുതുരാജിന് ചെന്നൈ ടീമില്‍ ഭാവിയില്‍ വലിയ റോളുണ്ടാകുമെന്ന് ഞാന്‍ അന്ന് പ്രവചിച്ചിരുന്നു. അവന്‍റെ ബാറ്റിംഗില്‍ ആക്രമണോത്സുക ഷോട്ടുകള്‍ പോലും മോശം ഷോട്ടുകളല്ല. ശരിയായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ചാണ് അവന്‍ റണ്‍സടിക്കുന്നത്. ഇത്തരം കളിക്കാര്‍ ദീര്‍ഘകാലം ടീമിനൊപ്പമുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ റുതുരാജ് ചെന്നൈയുടെ ഭാവി നായകനാണെന്ന് ഞാന്‍ അന്നേ ട്വീറ്റ് ചെയ്തിരുന്നു-സച്ചിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍