തയാറായി ഇരുന്നോളു, ആ ഉത്തരവാദിത്തം വരുമ്പോള്‍ അത്ഭുതപ്പെടേണ്ടെന്നായിരുന്നു ധോണി ഭായി അന്ന് പറഞ്ഞത്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായക സ്ഥാനം ഒഴിയുന്നത് സംബനന്ധിച്ച് എം എസ് ധോണി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും ആരാധകര്‍ക്ക് പക്ഷെ അത് തിരിച്ചറിയാനായില്ലെന്നും ചെന്നൈയുടെ പുതിയ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്. കഴിഞ്ഞ വര്‍ഷം തന്നെ തന്നോട് ക്യാപ്റ്റന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കാനായി തയാറെടുത്തോളാന്‍ പറഞ്ഞിരുന്നുവെന്നും റുതുരാജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തന്നെ മഹി ഭായി ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ ചിലപ്പോള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് സൂചിപ്പിച്ചിരുന്നു. തയാറായി ഇരുന്നോളു, ആ ഉത്തരവാദിത്തം വരുമ്പോള്‍ അത്ഭുതപ്പെടേണ്ടെന്നായിരുന്നു ധോണി ഭായി അന്ന് പറഞ്ഞത്. പിന്നീട് ഈ വര്‍ഷം ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ അദ്ദേഹം എന്നെയും ടീമിന്‍റെ തന്ത്രങ്ങള്‍ മെനയുന്ന സംഘത്തിന്‍റെ ഭാഗമാക്കി.

ലോകകപ്പില്‍ ദയവുചെയ്ത് നിങ്ങള്‍ ട്വിസ്റ്റുമായി വരരുത്, ധോണിയുടെ 'ഓറിയോ' പരസ്യത്തിനെതിരെ ഗംഭീര്‍

അതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ അദ്ദേഹം പുതിയ റോളിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മാര്‍ച്ച് നാലിനായിരുന്നു അത്. എന്നാല്‍ അന്നാര്‍ക്കും അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് പറഞ്ഞതാണെന്ന് ചിന്തിക്കാന്‍ പോലുമായില്ല. ഞാന് പോലും ഒരു പതിവ് സോഷ്യല്‍ മീഡിയ പോസ്റ്റായെ അത് കണ്ടിരുന്നുള്ളു. അന്ന് ധോണി ഭായി പോസ്റ്റിട്ടതിന് പിന്നാലെ എല്ലാവരും എന്നോട് ചോദിച്ചിരുന്നു, പുതിയ ക്യാപ്റ്റനാണോ എന്ന്, ധോണി ഭായി കഴിഞ്ഞ വര്‍ഷം പറഞ്ഞത് മനസിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഞാനതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

Scroll to load tweet…

കുറച്ചു വര്‍ഷം മുമ്പ് വരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ഇത്തരമൊരു രംഗം. ആര്‍സിബി ക്യാപ്റ്റനൊപ്പം ഞാന്‍ ടോസിടാന്‍ ഇറങ്ങുമെന്ന്. സി എസ് കെയുടെ വിജയമന്ത്രം തനിക്കറിയാമെന്നും അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക