സി കെ നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ പിടിമുറുക്കി കേരളം; ലക്ഷ്യം കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്

Published : Oct 13, 2026, 06:50 PM IST
Muhammad Inan

Synopsis

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിലായിരുന്ന പോണ്ടിച്ചേരിയെ പ്രവീൺ രാജരത്നവും അനീഷ് വിശാഗനും ചേർന്നുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്.

കൽപറ്റ: 23-വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന നിലയിലാണ് പോണ്ടിച്ചേരി. കേരളത്തിന്‍റെ ഇന്നിങ്സ് 515 റൺസിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റിന് 373 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന്‍റെ ഇന്നിങ്സ് 500 കടത്തിയത് മുഹമ്മദ് ഇനാന്‍റെയും ജിഷ്ണു മണികണ്ഠന്‍റെയും ആദിത്യ ബൈജുവിന്‍റെയും ഇന്നിങ്സുകളാണ്.

ജിഷ്ണുവും മുഹമ്മദ് ഇനാനും ചേർന്ന് ആറാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു. 70 റൺസെടുത്ത മുഹമ്മദ് ഇനാനെ രാഹുൽ രാജീവ് യാദവ് ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. ജിഷ്ണു 55ഉം ആദിത്യ ബൈജു 47ഉം റൺസെടുത്ത് പുറത്തായി. വിജയ് വിശ്വനാഥ് 23 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി രാഹുൽ രാജീവ് യാദവ് മൂന്നും ആകാഷ് പുകഴേന്തി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിലായിരുന്ന പോണ്ടിച്ചേരിയെ പ്രവീൺ രാജരത്നവും അനീഷ് വിശാഗനും ചേർന്നുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. പ്രവീൺ 74ഉം അനീഷ് 30ഉം റൺസെടുത്തു. കൈലാസ് ബി. നായരാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്നെത്തിയ ആകാഷ് പു​ഗഴേന്തി 32 പന്തുകളിൽ 45 റൺസ് നേടി. കളി നിർത്തുമ്പോൾ 55 റൺസോടെ ക്യാപ്റ്റൻ നിതിൽ പ്രണവും 29 റൺസോടെ വിക്രം കുമാറുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി കൈലാസ് ബി. നായർ രണ്ടും ആദിത്യ ബൈജുവും ജിഷ്ണു മണികണ്ഠനും അഹ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകിനെ മറികടന്ന് ഗില്‍, ശ്രീ ചരണിയെ മറികടന്ന് ഷഫാലി, ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' പുരസ്കാരം പ്രഖ്യാപിച്ചു
'അവന് ഒരവസരം കൂടി നൽകണം'; വിൻഡീസിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പൂജാര