ഇവനെയൊന്ന് നോക്കി വെച്ചോ, ഇന്ത്യൻ പിച്ചുകളിൽ ബാറ്റർമാരെ വട്ടംകറക്കുമോ? മരണ ​ഗ്രൂപ്പിൽ അഫ്​ഗാന് രക്ഷയാകുമോ മുജീബ്

Published : Feb 08, 2026, 02:18 PM ISTUpdated : Feb 08, 2026, 03:42 PM IST
mujeeb ur rahman

Synopsis

ഫിൻ അലന്റെ കുറ്റി പിഴുത മു​ജീബുർ, തൊട്ടടുത്ത പന്തിൽ ഫോമിലുള്ള രചിൻ രവീന്ദ്രയെയും മടക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുമ്പേ രവീന്ദ്രയുടെ സ്റ്റംപിളകി.

ചെന്നൈ: ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവികളുടെ മുൻനിരയെ വിറപ്പിച്ച അഫ്​ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ ഫോം തുടർന്നാൽ ബാറ്റർമാർ ബുദ്ധിമുട്ടും. ടൂർണമെന്റിൽ അപകടകാരിയായ ബൗളർ ആകുമെന്ന മുന്നറിയിപ്പായിരുന്നു ന്യൂസിലൻഡിനെതിരെയുള്ള പ്രകടനം. തന്റെ ആദ്യ ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ പിഴുതാണ് മുജീബ് പ്രതീക്ഷ നൽകിയത്. തിരുവനന്തപുരത്ത് ഇന്ത്യയെ വട്ടം കറക്കിയ ഫിൻ അലനായിരുന്നു ആദ്യ ഇര. 

 

ഫിൻ അലന്റെ കുറ്റി പിഴുത മു​ജീബുർ, തൊട്ടടുത്ത പന്തിൽ ഫോമിലുള്ള രചിൻ രവീന്ദ്രയെയും മടക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുമ്പേ രവീന്ദ്രയുടെ സ്റ്റംപിളകി. ഹാട്രിക് വിക്കറ്റ് പന്തിൽ കഷ്ടിച്ചാണ് ​ഗ്ലെൻ ഫിലിപ്സ് രക്ഷപ്പെട്ടത്. മൂന്നോവറിൽ വെറും 16 റൺസ് മാത്രം വഴങ്ങിയ താരം അവസാന ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തു. ടി20 കരിയറില്‍ 62 മത്സരങ്ങളില്‍ നിന്ന് 84 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 6.46 റണ്‍സ് മാത്രമാണ് ഇക്കോണമി. റാഷിദ് ഖാനൊപ്പം അഫ്ഗാന്‍ സ്പിന്‍ നിരയുടെ കുന്തമുനയാണ് മുജീബുര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ടീമില്‍ ഓപ്പണറായി വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ പുറത്ത്, അണ്ടര്‍ 19 ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഐസിസി
അഫ്ഗാന്‍ സ്പിന്‍ കെണി മറികടന്ന് ന്യൂസിലന്‍ഡ്; ടി20 ലോകകപ്പില്‍ കിവീസിന് അഞ്ച് വിക്കറ്റ് ജയം