
മുള്ളൻപൂര്‍: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാ ഒന്നാം ഇന്നിംഗ്സ് സ്കോറായ 564-8ന് മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായ അഫ്ഗാന്‍ രണ്ടാം ഇന്നിംഗ്സില്‍ 112 റണ്‍സിന് പുറത്തായി ഇന്നിംഗ്സിനും 300 റണ്‍സിനും തോറ്റു. 113-5 എന്ന നിലയില്‍ ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ 152 റണ്‍സിന് പുറത്തായി 412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയാണ് ഫോളോ ഓണ്‍ ചെയ്തത്.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സില്‍ 35.5 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത ഓപ്പണര്‍ സെദിഖുള്ള അടല്‍ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് 24 റണ്‍സെടുത്തപ്പോള്‍ 13 റണ്‍സെടുത്ത റഹ്മത്ത് ഷാ മാത്രമാണ് പിന്നിട് അഫ്ഗാൻ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ 4 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 3 വിക്കറ്റെടുത്തു. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. 2018ല്‍ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 272 റണ്‍സിന് ജയിച്ചതിന്‍റെ റെക്കോര്‍ഡാണ് അഫ്ഗാനെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യ പിന്നിലാക്കിയത്.
Double-strike and victory sealed 🔒👌
🎥 Kuldeep Yadav wraps up a massive win for #TeamIndia in New Chandigarh ☝️☝️
Scorecard ▶️ https://t.co/Au50EfVM30#INDvAFG | @IDFCFIRSTBank | @imkuldeep18 pic.twitter.com/tNC2HcqQHm— BCCI (@BCCI) June 8, 2026
412 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ അഫ്ഗാന്‍ രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കമിട്ടശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ സെദിഖുള്ള അടലും അബ്ദുള്‍ മാലിക്കും(8) ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ മാലിക് പുറത്തായശേഷം റഹ്മാനുള്ള ഗുര്‍ബാസിനൊപ്പം 30 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ അടല്‍ അഫ്ഗാനെ 72/1 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചെങ്കിലും ഗുര്‍ബാസിനെ(24) കുല്‍ദീപ് യാദവ് പുറത്താക്കിയതിന് പിന്നാലെ 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. നേരത്തെ മൂന്നാം ദിനം ആദ്യ സെഷനിൽ 113-5 എന്ന സ്കോറിലാണ് അഫ്ഗാന്‍ ക്രീസിലിറങ്ങിയത്. അഫ്ഗാന് സ്കോര്‍ 118ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമര്‍സായിയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് ഒമര്‍സായിയെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്. ഷറഫുദ്ദീന്‍ അഷ്റഫിനൊപ്പം(11) റഹ്മത്ത് ഷാ പൊരുതിയത് അഫ്ഗാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഷറഫുദ്ദീനെയും അര്‍ധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെയും(60) പുറത്താക്കി മാനവ് സുതര്‍ 5 വിക്കറ്റ് നേട്ടം തികച്ചു.
പിന്നാലെ മുഹമ്മദ് സലീം സഫിയെ(0) കൂടി മടക്കി സുതര്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി. സിയാവുര്‍ റഹ്മാന്‍ ഷരീഫിയെ(6) പുറത്താക്കിയ വാഷിംഗ്ടണ്‍ സുന്ദറാണ് അഫ്ഗാന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യക്കായി 22 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്താണ് സുതര്‍ 6 വിക്കറ്റ് എറിഞ്ഞിട്ടത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റെടുത്തപ്പോള്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു. അര്‍ധസെഞ്ചുറിയുമായി അഫ്ഗാന്‍റെ ടോപ് സ്കോററായ റഹ്മത്ത് ഷാ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാൻ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!