രണ്ടാം ടി20, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് അഫ്ഗാനിസ്ഥാൻ; ഇന്ത്യക്ക് മുന്നില്‍ ഭേദപ്പെട്ട വിജയലക്ഷ്യം

Published : Sep 15, 2026, 09:17 PM IST
India vs Afghanistan

Synopsis

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് സിംഗാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന്‍ 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് സിംഗാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇബ്രാഹിം സര്‍ദ്രാനും സെദിഖുള്ള അടലും ചേര്‍ന്ന് അഫ്ഗാനെ 50 കടത്തി. സര്‍ദ്രാനെ മടക്കിയ നിതീഷ് റെഡ്ഡി അഫ്ഗാന്‍റെ കുതിപ്പ് തടഞ്ഞപ്പോള്‍ അടലിനെ(12) മടക്കിയ രവി ബിഷ്ണോയി അഫ്ഗാനെ തകര്‍ച്ചയിലാക്കി. പിന്നാലെ ഗുൽബാദിന്‍ നയ്ബിനെ(10) കൂടി പുറത്താക്കി നിതീഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ച ഡാര്‍വിഷ് റസൂലിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റാഷിദ് ഖാനും മുഹമ്മദ് നബിയും ചേര്‍ന്നാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റില്‍ നൈബും മുഹമ്മദ് നബിയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സ്പിന്നര്‍ രവി ബിഷ്ണോയ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല'; തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20, നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, ടീമില്‍ ഒരു മാറ്റം, സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും