U19 World Cup : വിരാട് കോലിയെ ആരാധിക്കുന്ന 'ബേബി ഡിവില്ലിയേഴ്സ്'; ആഗ്രഹം തുറന്ന് പറഞ്ഞ് ഡെവാള്‍ഡ് ബ്രേവിസ്

Published : Jan 28, 2022, 04:10 PM IST
U19 World Cup : വിരാട് കോലിയെ ആരാധിക്കുന്ന 'ബേബി ഡിവില്ലിയേഴ്സ്'; ആഗ്രഹം തുറന്ന് പറഞ്ഞ് ഡെവാള്‍ഡ് ബ്രേവിസ്

Synopsis

ഇന്ന് താരത്തിന്റെ വീഡീയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. താരത്തിന്റെ ആഗ്രഹങ്ങല്‍ വ്യക്തമാക്കുന്ന വീഡിയോ ആയിന്നത്. നില്‍വില്‍ അണ്ടര്‍ 19 ലോകകപ്പില്‍ (U19 World Cup) ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമാണ് ബ്രേവിസ്.  

ജോര്‍ജ്ടൗണ്‍ : കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കൗമാര ക്രിക്കറ്റര്‍ ഡെവാള്‍ഡ് ബ്രേവിസ് (Dewald Brevis) ഐപിഎല്‍ ടീം ആര്‍സിബിയുടെ (RCB) ജേഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാറ്റിംഗ് ശൈലിയിലെ സാമ്യം കൊണ്ട് ഇപ്പോള്‍ തന്നെ ബേബി ഡിവില്ലിയേഴ്‌സ് എന്ന പേര് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 

ഇന്ന് താരത്തിന്റെ വീഡീയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. താരത്തിന്റെ ആഗ്രഹങ്ങല്‍ വ്യക്തമാക്കുന്ന വീഡിയോ ആയിന്നത്. നില്‍വില്‍ അണ്ടര്‍ 19 ലോകകപ്പില്‍ (U19 World Cup) ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമാണ് ബ്രേവിസ്. ലോകകപ്പിനിടെയാണ് താരം ആഗ്രഹം വ്യക്തമാക്കിയത്. 

ഐപിഎല്ലിന്റെ വലിയ ആരാധകനാണെന്നും വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് തന്റെ ഹീറോയെന്നും ബ്രേവിസ് പറയുന്നുണ്ട്. ''എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുകയെന്നുള്ളത്. മാത്രമല്ല, ഞാന്‍ ഐപിഎല്‍ ആരാധകനാണ്. ടൂര്‍ണമെന്റില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്നതും ഞാന്‍ സ്വപ്‌നം കാണുന്നു. കാരണം എന്റെ ഇഷ്ടപ്പെട്ട താരങ്ങളെല്ലാം അവിടെയുണ്ട്.''  ബ്രേവിസ് പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ബ്രേവിസിന്റേത്. താരം തകര്‍പ്പന്‍ ഫോമിലുമാണ്. ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ 65 റണ്‍സാണ് നേടിയത്. പിന്നാലെ  ഉഗാണ്ടയ്‌ക്കെതിരെ 104, അയര്‍ലന്‍ഡിനെതിരെ 96, ഇംഗ്ലണ്ടിനെതിരെ 97 റണ്‍സ് നേടാനും ബ്രേവിസിന് സാധിച്ചു. ലെഗ് സ്പിന്നര്‍ കൂടിയായ താരം ആറ് വിക്കറ്റും നേടി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍