- Home
- Sports
- Cricket
- റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
അബുദാബിയിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ വിദേശ താരങ്ങൾ കോടികൾ വാരി. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ 25.20 കോടി രൂപക്ക് കൊൽക്കത്തയിലെത്തിയപ്പോൾ, മതിഷ പതിരാന, ലിയാം ലിവിംഗ്സ്റ്റൺ തുടങ്ങിയവരും ലേലത്തിൽ നേട്ടമുണ്ടാക്കി.

പൊന്നുംവില ആര്‍ക്കൊക്കെ
ഐപിഎല്‍ മിനി താരലേലം അബുദാബിയില്‍ പൂര്‍ത്തിയായപ്പോള്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ വിദേശതാരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
റെക്കോര്‍ഡിട്ട് ഗ്രീന്‍
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊൽക്കത്ത സ്വന്തമാക്കിയത് 25.20 കോടി രൂപക്ക്. ഐപിഎല്‍ ലേല ചരിത്രത്തില്‍ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ഞെട്ടിച്ച് പതിരാന
ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ട ശ്രീലങ്കന്‍ പേസര്‍ മതിഷ പതിരാനയാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ രണ്ടാമത്തെ വിദേശ താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പതിരാനയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത മുടക്കിയത് 18 കോടി രൂപയാണ്.
രണ്ടാം റൗണ്ടില്‍ മിന്നി ലിവിംഗ്സ്റ്റണ്‍
ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണായി രണ്ടാം റൗണ്ടില്‍ നടന്നത് ശക്തിയേറിയ ലേലം വിളി. ഒടുവില്‍ 13 കോടിക്ക് ലിവിംഗ്സ്റ്റണെ സ്വന്തമാക്കിയത് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
മുസ്തഫിസുറിനെയും കൈവിടാതെ കൊല്‍ക്കത്ത
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനായി ചെന്നൈ ശക്തമായി രംഗത്തെത്തിയെങ്കിലും വാശിയേറിയ ലേലത്തിനൊടുവില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മുസ്തഫിസുറിനെ 9.20 കോടി മുടക്കിയാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
നാലു കളിക്ക് ഇംഗ്ലിസിന് കിട്ടുക 8.6 കോടി
വിവാഹിതനാവാന്‍ പോവുന്നതിനാല്‍ നാലു മത്സരങ്ങള്‍ക്ക് മാത്രമെ ലഭ്യമാവു എന്ന് വ്യക്തമാക്കിയിട്ടും ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വാരിയെറിഞ്ഞത് 8.60 കോടി രൂപ. ഒരു മത്സരത്തില്‍ കളിക്കാന്‍ ഇംഗ്ലിസിന് കിട്ടുക 2.15 കോടി രൂപ.
ഹോള്‍ഡറെ റാഞ്ചി ഗുജറാത്ത്
വെസ്റ്റ് ഇന്ഡീസ് മുന്‍ നായകന്‍ ജേസൺ ഹോള്‍ഡറെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത് 7 കോടി രൂപ മുടക്കി.
ഡ്വാര്‍ഷൂയിസിനും ലോട്ടറി
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓസീസ് പേസര്‍ ബെന്‍ ഡ്വാര്‍ഷൂയിസെ സ്വന്തമാക്കാന്‍ പഞ്ചാബ് കിംഗ്സ് മുടക്കിയത് 4.40 കോടി രൂപ.
പാതും നിസങ്കയും ഐപിഎല്ലിന്
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കൻ താരം പാതും നിസങ്കയെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന നിസങ്കയെ നാലു കോടിക്കാണ് ഡല്‍ഹി ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

