
ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സാക അഷ്‌റഫ്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെയാണ് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലും വച്ച് നടത്താന്‍ തീരുമാനമായത്. ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കാന്‍ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യ, പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന കാരണം അറിയിച്ചത്.
തുടര്‍ന്ന് ഹൈബ്രിഡ് രീതിയിലാക്കുകയായിരുന്നു. പിന്നാലെയാണ് സാക അഷ്‌റഫ് തുറന്നടിച്ചു. അല്‍പ സമയത്തിനകം അദ്ദേഹം തിരിച്ചുപറയുന്നമുണ്ട്. അഷ്‌റഫിന്റെ വാക്കുകള്‍.. ''എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഹൈബ്രിഡ് മോഡല്‍ ഏഷ്യാകപ്പ് പാകിസ്ഥാന് ഒരു സാമ്പത്തിക നേട്ടവും നല്‍കില്ല. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ നടക്കണമായിരുന്നു. എങ്കില്‍ മാത്രമെ പാകിസ്ഥാ് എന്തെങ്കിലും കാര്യമുള്ളൂ. നിലവില്‍ വലിയ മത്സരങ്ങള്‍ക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്. ഇതൊരിക്കലും ഗുണം ചെയില്ല.'' ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഷ്‌റഫ് വ്യക്താക്കി.
എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ''ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ തീരുമാനമായി. ഇനി അതുമായി മുന്നോട്ട് പോയേ പറ്റൂ. ഹൈബ്രിഡ് തീരുമാനത്തെ തടസപ്പെടുത്താന്‍ ഞാനില്ല. എല്ലാതീരുമാനങ്ങളും രാജ്യത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണെന്ന് കരുതാം.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
അതേസമയം, ഏഷ്യാകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ശുഭസൂചനയാണ് ലഭിക്കുന്നത്. പരിക്കുമൂലം നീണ്ടനാളായി പുറത്തു നില്‍ക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ ശ്രേയസ് അയ്യരും ഏഷ്യാ കപ്പിന് മുമ്പ് തിരിച്ചെത്തുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാവും ബുമ്രയും അയ്യരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നാണ് സൂചന. ഓഗസ്റ്റ് 31നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബുമ്രയും ശ്രേയസും കളിക്കില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരിലാണ് ആണ് ബുമ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പുതിയ ഉപാധിവെച്ച് പാക്കിസ്ഥാന്‍, സന്നാഹ മത്സരത്തിലെ ഏതിരാളിയെ മാറ്റണം