ഇന്ത്യന്‍ ടീം ചീഫ് സെലക്ടറാവാന്‍ സെവാഗ് യോഗ്യന്‍, പക്ഷെ വരാനിടിയില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

Published : Jun 22, 2023, 01:55 PM ISTUpdated : Jun 23, 2023, 09:36 AM IST
ഇന്ത്യന്‍ ടീം ചീഫ് സെലക്ടറാവാന്‍ സെവാഗ് യോഗ്യന്‍, പക്ഷെ വരാനിടിയില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

Synopsis

ചീഫ് സെലക്ടര്‍ക്ക് വര്‍ഷം ഒരു കോടി രൂപയും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം. സെലക്ടറായാല്‍ അക്കാദമി, ഐപിഎല്‍, കമന്‍ററി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാവാത്തതിനാല്‍ സെലക്ടറാകുന്നതിനേക്കാള്‍ ലാഭം ഇത്തരം കാര്യങ്ങളാണെന്ന് മുന്‍ താരങ്ങള്‍ കരുതുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടര്‍ സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ഒളി ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി ചേതന്‍ ശര്‍മ പുറത്തുപോയതോടെ ശിവ് സുന്ദര്‍ ദാസ് ആണ് ഇടക്കാല മുഖ്യ സെലക്ടറായി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ അതിന് മുമ്പെങ്കിലും ടീമിന് മുഖ്യ സെലക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ നിലവില്‍ നാലു പേര്‍ മാത്രമാണുള്ളത്. ശിവ്സുന്ദര്‍ ദാസിന് പുറമെ എസ് ശരത്, സുബ്രതോ ബാനര്‍ജി, സലീല്‍ അങ്കോള എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഈ സാഹചര്യത്തില്‍ ഒഴിവുള്ള നോര്‍ത്ത് സോണ്‍ സെലക്ടറുടെ സ്ഥാനത്തേക്ക് ഇന്ത്യയുടെ പ്രധാന താരങ്ങളായിരുന്ന ആരെയെങ്കിലും ബിസിസിഐ പരിഗണിക്കുന്നത്. നോര്‍ത്ത് സോണില്‍ നിന്ന് സെലക്ടറാവാന്‍ യോഗ്യതയുള്ളവരില്‍ മുമ്പിലുള്ളത് മുന്‍ താരം വീരേന്ദര്‍ സെവാഗാണ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍ എന്നിവരും പരിഗണനാ പട്ടികയിലുണ്ടെങ്കിലും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധന ഇവര്‍ക്ക് വിലങ്ങു തടിയാണ്.

എന്നാല്‍ സെവാഗിന് ഈ തടസമില്ലെങ്കിലും സെവാഗ് മുഖ്യ സെലക്ടറാവാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദിലീപ് വെങ്‌സര്‍ക്കാര്‍, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയ മുന്‍ നായകന്‍മാര്‍ ചീഫ് സെലക്ടറായിരുന്നിട്ടുണ്ടെങ്കിലും നിലവില്‍ പ്രമുഖ താരങ്ങളാരും സെലക്ഷന്‍ കമ്മിറ്റിയിലെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. കളിക്കാരെ വെച്ചു നോക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കുന്നത് എന്നതും പ്രമുഖരാരും വരാതിരിക്കാന്‍ കാരണമായി ബിസിസിഐ പ്രതിനിധി ചൂണ്ടിക്കാട്ടി.

വിന്‍ഡീസ് ലോകകപ്പിനെത്താനുള്ള ഓട്ടത്തില്‍; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര 12ന് തുടങ്ങില്ല

ചീഫ് സെലക്ടര്‍ക്ക് വര്‍ഷം ഒരു കോടി രൂപയും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം. സെലക്ടറായാല്‍ അക്കാദമി, ഐപിഎല്‍, കമന്‍ററി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാവാത്തതിനാല്‍ സെലക്ടറാകുന്നതിനേക്കാള്‍ ലാഭം ഇത്തരം കാര്യങ്ങളാണെന്ന് മുന്‍ താരങ്ങള്‍ കരുതുന്നു. ഇതിനാലാണ് പ്രമുഖരാരും സെലക്ടറാവാന്‍ തയാറാവാത്തതെന്നും ബിസിസിഐ പ്രതിനിധി പറയുന്നു.

സെലക്ടര്‍മാരുടെ പ്രതിഫലം ഉയര്‍ത്തുക എന്നത് മാത്രമാണ് ഇത് മറികടക്കാനുള്ള വഴി. ഇതിനെല്ലാം പുറമെ മുമ്പ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചശേഷം അനില്‍ കുംബ്ലെയെ പരിശീലകനായി ബിസിസിഐ നിയമിച്ചതും സെവാഗ് സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബിസിസിഐ തന്നെ നിര്‍ബന്ധിച്ച് അപേക്ഷ അയപ്പിച്ച ശേഷം നിരസിച്ചതാണ് സെവാഗിന്‍റെ അതൃപ്തിക്ക് കാരണം.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്