കോലിക്കുശേഷം ഇന്ത്യയുടെ സമ്പൂര്‍ണ താരം; യുവതാരത്തെക്കുറിച്ച് ഹര്‍ഭജന്‍

By Web TeamFirst Published Jul 27, 2021, 8:02 PM IST
Highlights

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൂര്യകുമാറിലെ ബാറ്റ്സ്മാന്‍റെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആസാമാന്യ മികവുള്ള കളിക്കാരനാണയാള്‍, പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാന്‍ മിടുക്കുള്ള മറ്റൊരു ഇന്ത്യന്‍ താരത്തെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനാവില്ല.

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പൂര്‍ണ ക്രിക്കറ്റര്‍മാരാണ് ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും. ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവു കാട്ടുന്ന ഇവര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കംപ്ലീറ്റ് പ്ലേയറാണ് സൂര്യകുമാര്‍ യാദവാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് വര്‍ഷങ്ങളായി കാണുന്ന ആളാണ് ഞാന്‍. മുംബൈ ടീമില്‍ ഒപ്പം കളിച്ചിരുന്ന കാലത്ത് സൂര്യുകുമാര്‍ യുവതാരമായിരുന്നു. എന്നാലിന്ന് വിരാട് കോലിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ബാറ്റിംഗില്‍ ഇന്ത്യക്കുള്ള കംപ്ലീറ്റ് പ്ലേയറാണ് സൂര്യകുമാറെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൂര്യകുമാറിലെ ബാറ്റ്സ്മാന്‍റെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആസാമാന്യ മികവുള്ള കളിക്കാരനാണയാള്‍, പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാന്‍ മിടുക്കുള്ള മറ്റൊരു ഇന്ത്യന്‍ താരത്തെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനാവില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് ടീമിലും ടി20 ടീമിലും ഏകദിന ടീമിലും സൂര്യകുമാര്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ദേശീയ ടീമിലെത്താനായി ദീര്‍ഘനാള്‍ കാത്തിരുന്ന സൂര്യകുമാര്‍ യാദവ് മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി വരവറിയിച്ച സൂര്യകുമാര്‍ യാദവ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ താരവുമായി.

ഇംഗാ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സൂര്യകുമാറിനെയും പൃഥ്വി ഷായെയും പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനും വാഷിംഗ്ടണ്‍ സുന്ദറിനും പകരമായി സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ക്രീസിലെത്തിയപാടെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാര്‍ ആദ്യ പന്ത് നേരിടുമ്പോഴെ സെഞ്ചുറിയടിച്ച ബാറ്റ്സ്മാന്‍റെ ആത്മവിശ്വാത്തിലാണ് കളിക്കുന്നതെന്ന് മുഹമ്മദ് കൈഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!