പ്രായതട്ടിപ്പിൽ നടപടി, അണ്ടർ-19 ടീമിൽ നിന്ന് കളിക്കാരനെ പുറത്താക്കി ബിസിസിഐ; പകരക്കാരെ പ്രഖ്യാപിച്ചു

Published : Sep 08, 2026, 10:41 AM IST
Rohit Yadav

Synopsis

രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും, മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.

മുംബൈ: ജൂനിയർ ക്രിക്കറ്റിൽ ജനന തീയതി തിരുത്തി പ്രായ തട്ടിപ്പ് കാണിച്ചവര്‍ക്കെതിരെ കർശന നടപടിയുമായി ബിസിസിഐ. പ്രായത്തിൽ ക്രമക്കേട് കാട്ടിയതിനെ തുടർന്ന് അണ്ടർ-19 ഇന്ത്യൻ ടീമിൽ നിന്ന് ലെഗ് സ്പിന്നർ രോഹിത് യാദവിനെ പുറത്താക്കി. രാജകോട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽ നിന്നാണ് രോഹിത്തിനെ ഒഴിവാക്കിയത്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ പ്രായപരിശോധന വിഭാഗവും നടത്തിയ സംയുക്ത രേഖ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിവിധ ഔദ്യോഗിക രേഖകളിൽ വ്യത്യസ്ത ജനനത്തീയതികളാണ് രോഹിത് സമർപ്പിച്ചിരുന്നത്. ആധാർ കാർഡിൽ 2006 മുതൽ 2010 വരെയുള്ള വിവിധ വർഷങ്ങൾ പലതവണ തിരുത്തിയതായി പരിശോധനയിൽ കണ്ടെത്തി. അടുത്തിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അണ്ടർ-19 ടീമിനായി ആറ് വിക്കറ്റ് വീഴ്ത്തിയ താരമാണ് രോഹിത് യാദവ്. തട്ടിപ്പ് തെളിഞ്ഞതോടെ ബി.സി.സി.ഐ അംഗീകൃത മത്സരങ്ങളിൽ നിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും, മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീം ടീം: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), യാഷ് വർദ്ധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനാൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യാഷ്വീർ, ഷാവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ, ആര്യൻ സവ്സാനി.

മൾട്ടി-ഡേ പരമ്പരയ്ക്കുള്ള ടീം: യാഷ് വർദ്ധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനാൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാംശു സിംഗ്, മോഹിത് ഉൽവ, ആര്യൻ യാദവ്, തന്മയ് ബലോഡ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഫ്ഗാനെതിരായ ടി20 പരമ്പര, ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തും, ബുറയുടെ കാര്യത്തിൽ തീരുമാനം നാളെ
ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ഇന്ത്യൻ പരിശീലകനാകുമോ?, ഒടുവിൽ പ്രതികരിച്ച് ആശിഷ് നെഹ്റ