ഹര്‍ഭജന്റെ പിന്മാറ്റം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാധിക്കില്ല; വ്യക്തമാക്കി അഗാര്‍ക്കര്‍

By Web TeamFirst Published Sep 13, 2020, 1:08 PM IST
Highlights

ഇരുവര്‍ക്കും പകരം മറ്റുതാരങ്ങളെ കൊണ്ടുവരുമോ എന്നുള്ള കാര്യം ഉറപ്പില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

ദുബായ്: സുരേഷ് റെയ്‌നയ്ക്ക് പിന്നാലെയാണ് ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇരുവരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറിയത്. ഇരുവര്‍ക്കും പകരം മറ്റുതാരങ്ങളെ കൊണ്ടുവരുമോ എന്നുള്ള കാര്യം ഉറപ്പില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാന്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത് ഹര്‍ഭജന്റെ അഭാവം ചെന്നൈയെ ബാധിക്കില്ലെന്നാണ്.

മൂന്ന് പ്രധാന സ്പിന്നര്‍മാര്‍ ചെന്നൈ നിരയിലുണ്ടെന്നുള്ള കാരണമാണ് അഗാര്‍ക്കര്‍ ചൂണ്ടികാണിക്കുന്നത്.ഇന്ത്യന്‍ താരം പിയൂഷ് ചൗള, ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ചെന്നൈ നിരയിലുണ്ടെന്നാണ് അഗാര്‍ക്കറിന്റെ പക്ഷം. താരം പറുയന്നതിങ്ങനെ... '' ഹര്‍ഭജന്റെ വിടവ് നികത്താന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴും ചെന്നൈ നിരയിലുണ്ട്. സാന്റ്‌നര്‍, ചൗള, താഹിര്‍ എന്നിവരുടെ സാന്നിധ്യം ധാരാളമാണ്.'' അഗാര്‍ക്കര്‍ പറഞ്ഞു.

ഈ മൂന്ന് താരങ്ങളും മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.

click me!