ചെന്നൈക്കെതിരായ നാണംകെട്ട തോൽവി, മത്സരം തീരും മുൻപേ വാംഖഡെ വിട്ടിറങ്ങി അതൃപ്തി പരസ്യമാക്കി ആകാശ് അംബാനി

Published : Apr 24, 2026, 02:30 PM IST
Akash Ambani

Synopsis

ചെന്നൈ ഉയർത്തിയ 208 റൺസ് പിന്തുടർന്ന മുംബൈ ബാറ്റിംഗ് നിര പൊരുതാതെ കീഴടങ്ങുന്നത് കണ്ട ആകാശ് അംബാനിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യൻസ് തകർന്നടിഞ്ഞപ്പോള്‍ കളി പൂര്‍ത്തിയാവും മുമ്പെ സ്റ്റേഡിയം വിട്ടിറങ്ങി ടീം ഉടമ ആകാശ് അംബാനി. ഐപിഎല്‍ ചരിത്രത്തിൽ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈ ചെന്നൈക്കെതിരെ വഴങ്ങിയത്. 103 റൺസിനായിരുന്നു മുംബൈ വാംഖഡെയിൽ അടിയറവ് പറഞ്ഞത്. മുംബൈ തോല്‍വി ഉറപ്പാക്കിയതിന് പിന്നാലെയയിരുന്നു ടീമിന്‍റെ എല്ലാ മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമായ ആകാശ് അംബാനി മത്സരം പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കാതെ സ്റ്റേഡിയം വിട്ടിറങ്ങിയത്.

ചെന്നൈ ഉയർത്തിയ 208 റൺസ് പിന്തുടർന്ന മുംബൈ ബാറ്റിംഗ് നിര പൊരുതാതെ കീഴടങ്ങുന്നത് കണ്ട ആകാശ് അംബാനിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. മത്സരം പകുതി പിന്നിട്ടപ്പോൾ തന്നെ അദ്ദേഹം ഡഗ് ഔട്ട് വിട്ടു. സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന ആരാധകർക്ക് നേരെ അദ്ദേഹം രോഷാകുലനായി ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുംബൈ മാനേജ്‌മെന്‍റും താരങ്ങളും തമ്മിൽ അസ്വസ്ഥതകളുണ്ടെന്ന ചർച്ചകളും സജീവമാണ്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ വെറും 104 റൺസിനാണ് അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ കൂടാരം കയറിയത്. ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ മുംബൈ നിലവിൽ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളെല്ലാം ജയിക്കേണ്ട നിലയിലാണ് ടീം.

 

രോഹിത് ശർമ്മയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈയ്ക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ഈ സീസണില്‍ ഹാർദിക് (97 റൺസ്), സൂര്യകുമാർ യാദവ് (156 റൺസ്), ജസ്പ്രീത് ബുംറ (2 വിക്കറ്റ്) തുടങ്ങിയ വമ്പൻ താരങ്ങളുടെ ഫോമില്ലായ്മ ടീമിനെ തളർത്തി. യുവതാരം തിലക് വർമ്മ (181 റൺസ്) മാത്രമാണ് ടീമിലെ ഏക ആശ്വാസം. എന്നാല്‍ താരങ്ങളാരും ഫോം ഔട്ടല്ലെന്നും സ്ഥിരതയില്ലാത്തതാണ് പ്രശ്നമെന്നും മുഖ്യ പരിശീലകൻ മഹേല ജയവർധനെ പറഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങൾ പരാജയപ്പെട്ടു. ലോകകപ്പിന് ശേഷം വന്ന ഇടവേള തോൽവിക്ക് കാരണമായി പറയാനാകില്ല. വരാനിരിക്കുന്ന മത്സരങ്ങളിൽ അച്ചടക്കത്തോടെ കളിച്ചാൽ മാത്രമേ തിരിച്ചുവരാനാകൂവെന്നും ജയവർധനെ വ്യക്തമാക്കി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ 6 പന്തും ഞാന്‍ നേരിടാം'; സെഞ്ചുറിക്ക് തൊട്ടുമുൻപ് സഞ്ജു പറഞ്ഞകാര്യം വെളിപ്പെടുത്തി അക്കീൽ ഹൊസൈൻ
ധോണിയുടെ അസാന്നിധ്യത്തിൽ ചെന്നൈയുടെ 'തല' ആയി സഞ്ജു; ഇതാണ് യഥാര്‍ത്ഥ നായകനെന്ന് ആരാധകർ