എനിക്കെതിരെ കാലനക്കാന്‍ പോലും ലോകോത്തര താരങ്ങള്‍ പേടിച്ചു, സച്ചിനൊഴികെ! വിശദീകരിച്ച് അക്തര്‍

By Web TeamFirst Published Aug 20, 2022, 9:19 AM IST
Highlights

1999 ഇംഗ്ലണ്ട് ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നതിന്റെ ഓര്‍മകളാണ് അക്തറിപ്പോള്‍ പങ്കുവെക്കുന്നത്. ''ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോഴെല്ലാം പാകിസ്ഥാന്‍ അനാവശ്യ സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്.

ഇസ്ലാമാബാദ്: സജീവമായിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പലപ്പോഴും ബാറ്റര്‍മാര്‍ക്ക് ഭീഷണിയായിരുന്നു അക്തര്‍. പേസ്, കുത്തിയുയരുന്ന ബൗണ്‍സറുകള്‍, അതിവേഗ യോര്‍ക്കറുകള്‍ ഇവയെല്ലാം അക്തറിന്റെ പ്രത്യേകതയായിരുന്നു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും സച്ചിനും അക്തറും പല തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

1999 ഇംഗ്ലണ്ട് ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നതിന്റെ ഓര്‍മകളാണ് അക്തറിപ്പോള്‍ പങ്കുവെക്കുന്നത്. ''ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോഴെല്ലാം പാകിസ്ഥാന്‍ അനാവശ്യ സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്. എന്നാല്‍ 1999ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ സച്ചിന്‍ ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരേയും പേടിപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അക്കാലത്ത് എനിക്കെതിരെ നന്നായി കളിച്ചിട്ടുള്ളത് സച്ചിന്‍ മാത്രമാണ്. എനിക്കെതിരെ പല താരങ്ങളുടെയും ഫുട്‌വര്‍ക്കും മോശമായിരുന്നു.'' അക്തര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ലോര്‍ഡ്സില്‍ ജയിച്ചത് ദക്ഷിണാഫ്രിക്ക, ട്വിറ്ററില്‍ പോരടിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ആരാധകര്‍,കൂടെക്കൂടി വസീം ജാഫര്‍

ലോകകപ്പുകളിലെ അനാവശ്യ സമ്മര്‍ദ്ദത്തെ കുറിച്ചും അക്തര്‍ സംസാരിച്ചു. ''ഇന്ത്യക്കെതിരായ ലോകകപ്പ് മാച്ചുകള്‍ എന്തുകൊണ്ടാണ് പാകിസ്ഥാന് സാധാരണ മത്സരം പോലെ കാണാന്‍ കഴിയാത്തതെന്ന് മനസിലാവുന്നില്ല. 1999 ലോകകപ്പിന് വരുന്നതിന് മുമ്പ് പാകിസ്ഥാന്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. മാധ്യമങ്ങളാണ് ഇന്ത്യ- പാക് മത്സരങ്ങള്‍ക്ക് ഇത്രയും വലിയ ഹൈപ്പ് കൊടുക്കുന്നത്. പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നതും ഈ അനാവശ്യ ഹൈപ്പാണ്.'' അക്തര്‍ പറഞ്ഞു.

കോലിക്ക് 100 ഇല്ലാത്ത 1000 ദിവസം! ഒളിയമ്പ് എയ്ത് ബാർമി ആർമി; കണക്ക് നിരത്തി വായടപ്പിച്ച് ഇന്ത്യൻ ഫാൻസ്

ടി20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ആ കണക്ക് വീട്ടാനുണ്ട് ഇന്ത്യക്ക്. ഇത്തവണ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷമുളള ആദ്യ ഇന്ത്യ- പാക് മത്സരം കൂടിയാണിത്.
 

click me!