Asianet News MalayalamAsianet News Malayalam

ലോര്‍ഡ്സില്‍ ജയിച്ചത് ദക്ഷിണാഫ്രിക്ക, ട്വിറ്ററില്‍ പോരടിച്ച് ഇന്ത്യ-ഇംഗ്ലണ്ട് ആരാധകര്‍,കൂടെക്കൂടി വസീം ജാഫര്‍

പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന്‍റെ ബാസ് ബോള്‍ ശൈലിയെ വിമര്‍ശിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ ബാസ് ബോള്‍ കളിക്കുന്നത് കാണട്ടെ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സന്‍റെ മറുപടി.

Indian Fans hit back at Barmy Army for after Englands innings defeat against SA at Lords
Author
London, First Published Aug 19, 2022, 10:26 PM IST

ലണ്ടന്‍: വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ട് 1000 ദിവസമായെന്ന് ഇന്ത്യന്‍ ആരാധകരെ ഓര്‍മിപ്പിക്കാന്‍ ഇംഗ്ടണ്ടിന്‍റെ ബാര്‍മി ആര്‍മിക്ക് തോന്നിയ നിമിഷത്തെ ഇപ്പോഴവര്‍ ശപിക്കുന്നുണ്ടാകും. കാരണം, ഇംഗ്ലണ്ടിന്‍റ തോല്‍വിക്കണക്കുകള്‍ കണക്കും സമയവും നിരത്തി ഇന്ത്യന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിരോധിക്കുന്നതിനിടെ ക്രിക്കറ്റിന്‍റെ തറവാടായ ലോര്‍ഡ്സില്‍ ബെന്‍ സ്റ്റോക്സും സംഘവും ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി.

കിട്ടിയ അവസരം മുതലെടുത്ത ഇന്ത്യന്‍ ആരാധകര്‍ പരിഹാസ ട്വീറ്റുകളുമായി രംഗത്തെത്തിയതോടെ ജയിച്ചത് ദക്ഷിണാഫ്രിക്ക ആണെങ്കിലും ട്വിറ്ററില്‍ പോര് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ആരാധകര്‍ തമ്മിലാണ്. അതിന് നേതൃത്വം കൊടുത്തതാകട്ടെ ഇംഗ്ലണ്ടിനെ പൊരിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്ന വസീം ജാഫറും. ബാസ് ബോള്‍ ക്രിക്കറ്റ് നാലാം ഇന്നിംഗ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അത് കേട്ട് ദക്ഷിണാഫ്രിക്ക, അതിന് ലോര്‍ഡ്സില്‍ നാലാം ഇന്നിംഗ്സ് ഇല്ലല്ലോ എന്നാണ് ജാഫര്‍ ട്വീറ്റ് ചെയ്തത്.

 

'10 പെഗ്ഗ് അടിച്ചു, തല പൊങ്ങില്ലെന്ന് കോച്ച് കരുതി, കുറിച്ചത് 100'; ജോലിക്കായി ശീലം മാറ്റാമെന്ന് മുന്‍ താരം

പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന്‍റെ ബാസ് ബോള്‍ ശൈലിയെ വിമര്‍ശിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരെ ബാസ് ബോള്‍ കളിക്കുന്നത് കാണട്ടെ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ഡസ്സന്‍റെ മറുപടി.

എന്തായാലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണെങ്കിലും ട്വിറ്ററില്‍ തമ്മിലടിക്കുന്നത് ഇപ്പോള്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ആരാധകര്‍ തമ്മിലാണ്. വിരാട് കോലിയുടെ സെഞ്ചുറി വരള്‍ച്ചയാമ് ഇംഗ്ലണ്ടിന്‍റെ ബാര്‍മി ആര്‍മിക്കാര്‍ക്ക് ആകെ ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ ആരാധകരാകട്ടെ 2000നുശേഷം ഇംഗ്ലണ്ട് നാട്ടില്‍ തോല്‍ക്കുന്ന 36ാം മത്തെ ടെസ്റ്റാണിതെന്നും മറ്റൊരു ടെസ്റ്റ് രാജ്യത്തിനു ഇത്രയും ഗതികേടുണ്ടായിട്ടില്ലെന്നും ഓര്‍മിപ്പിക്കുന്നു.

സഞ്ജു ഓപ്പണറാകുമോ ?; ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിനത്തിനുള്ള സാധ്യതാ ടീം

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 12 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സ് മറികടക്കാന്‍ രണ്ട് ഇന്നിംഗ്സിലുമായി റൂട്ടും സ്റ്റോക്സും ബെയര്‍സ്റ്റോയും എല്ലാം അടങ്ങുന്ന ഇംഗ്ലണ്ടിന്‍റെ പേരുകേട്ട ബാറ്റിംഗ് നിരക്കായില്ല.

Follow Us:
Download App:
  • android
  • ios