
മുംബൈ: മോശം ഫോമിന്റെയും അലക്ഷ്യമായ ഷോട്ടുകളില്‍ പുറത്താവുന്നതിന്റെയും പേരില്‍ യുവതാരം ഋഷഭ് പന്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. താന്‍ തബല വായിക്കാനിരിക്കുകയല്ലെന്നും തിരുത്തേണ്ടവരെ തിരുത്തുക എന്നത് തന്റെ ഉത്തരവാദിത്തവും ചുമതലയുമാണെന്നും രവി ശാസ്ത്രി പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്.
ഋഷഭ് പന്ത് വളരെ സ്പെഷലായ കളിക്കാരനാണെന്നും ടീം മാനേജ്മെന്റ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്നും ശാസ്ത്രി പറഞ്ഞു. ഏകദിനത്തിലും ട്വന്റി20യിലും പന്തിനേപ്പോലുള്ള അധികം താരങ്ങൾ ലോക ക്രിക്കറ്റിൽത്തന്നെയില്ല. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് നയമെന്നും ശാസ്ത്രി പറഞ്ഞു. ടീം മാനേജ്മെന്റിൽനിന്നു തന്നെ പന്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുവെന്ന ആരോപണവും ശാസ്ത്രി തള്ളിക്കളഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!