മഴയില്‍ മുങ്ങി ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിന്റെ ആദ്യദിനം

Published : Sep 26, 2019, 04:53 PM IST
മഴയില്‍ മുങ്ങി ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിന്റെ ആദ്യദിനം

Synopsis

ത്രിദിന മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചില്ല. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ടീമിന്‍റെ ഓപ്പണറും ശര്‍മ തന്നെയാണ്.

വിജയനഗരം: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിന്റെ ആദ്യദിനം മഴ കാരണം ഉപേക്ഷിച്ചു. ത്രിദിന മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. രോഹിത് ശര്‍മയാണ് ബോര്‍ഡ് ഇലവനെ നയിക്കുന്നത്. ടെസ്റ്റ് ടീമില്‍ രോഹിത്തിനെ ഓപ്പണറായി തെരഞ്ഞെടുത്തിരുന്നു. സന്നാഹ മത്സരത്തിലും രോഹിത് ഓപ്പണ്‍ ചെയ്യാനിരിക്കുകയായിരുന്നു.

കേരള താരം ജലജ് സക്സേന, പാതി മലയാളിയായ കരുണ്‍ നായര്‍, പ്രിയങ്ക് പാഞ്ചല്‍, കെ എസ് ഭരത്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് തുടങ്ങിയവര്‍ ടീമിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ പുറത്തെടുത്ത ഓള്‍റൗണ്ട് മികവാണ് സക്സേനക്ക് തുണയായത്. ദുലീപ് ട്രോഫി മികവ് കരുണിനെ തുണച്ചു. അടുത്ത മാസം രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 

ടെസ്റ്റ് ഓപ്പണറായി ആദ്യ പരീക്ഷണത്തിനാണ് രോഹിത് ശര്‍മ്മ തയ്യാറെടുക്കുന്നത്. കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് ടെസ്റ്റില്‍ മധ്യനിര താരമായിരുന്ന രോഹിത്തിനെ ഓപ്പണിംഗില്‍ പരിഗണിക്കാന്‍ ടീം മാനേജ്മെന്റിനെ നിര്‍ബന്ധിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ അമ്പേ പരാജയമായിരുന്ന ഹിറ്റ്മാന് ഫോം തെളിയിക്കേണ്ടത് വലിയ കടമയാകും.

ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, അഭിന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് സാഡ്, കെ എസ് ഭരത്, ജലജ് സക്സേന, ധര്‍മേന്ദ്ര സിംഗ് ജഡേജ, ആവേഷ് ഖാന്‍, ഇശാന്‍ പോറല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും