ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലെയും പാര്‍ത്ഥിവ് പട്ടേലും

By Web TeamFirst Published Feb 1, 2023, 1:31 PM IST
Highlights

ബാറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ഇഷാന്‍ കിഷനായിരിക്കുമെന്നും കംബ്ലെ വ്യക്തമാക്കി. കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയ കിഷന്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടി. അതുകൊണ്ട് അയാളാകും ബാറ്ററെന്ന നിലയില്‍ അടുത്ത സൂപ്പര്‍ താരമെന്നും കുംബ്ലെ പറഞ്ഞു.

ബെംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. പേസര്‍ അര്‍ഷ്‌ദീപ് സിംഗും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനുമാകും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെന്ന് അനില്‍ കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയില്‍ പങ്കെടുക്കവെ പറഞ്ഞു. പഞ്ചാബ് കിംഗ്സ് പരിശീലകനായിരിക്കെ അര്‍ഷ്‌ദീപിനെ പരിശീലിപ്പിച്ചിട്ടുള്ള കുംബ്ലെ യുവതാരത്തെ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു.

ചെറിയ കാലയളവില്‍ വളരെയേറെ വളര്‍ന്ന അര്‍ഷ്ദീപ് ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യക്കായി കളിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ബൗളറായി ഞാന്‍ കാണുന്നത് അര്‍ഷ്‌ദീപിനെയാണെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ അര്‍ഷ്‌ദീപ് 25 മത്സരങ്ങളില്‍ 39 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

പരിക്കേറ്റിട്ടും വിഹാരി ബാറ്റിംഗിനെത്തി, അതും ഇടങ്കയ്യാനായി! പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം- വീഡിയോ

ബാറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ഇഷാന്‍ കിഷനായിരിക്കുമെന്നും കംബ്ലെ വ്യക്തമാക്കി. കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയ കിഷന്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടി. അതുകൊണ്ട് അയാളാകും ബാറ്ററെന്ന നിലയില്‍ അടുത്ത സൂപ്പര്‍ താരമെന്നും കുംബ്ലെ പറഞ്ഞു.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്തത് മറ്റ് രണ്ട് യുവതാരങ്ങളെയായിരുന്നു. ബൗളിംഗില്‍ ഉമ്രാന്‍ മാലിക്കും ബാറ്റിംഗില്‍ തിലക് വര്‍മയുമാകും ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെന്ന് പാര്‍ത്ഥിവ് പറഞ്ഞു. തിലകിന് നായകനെന്ന നിലയിലും മികവ് കാട്ടാനാകുമെന്നും പാര്‍ത്ഥിവ് കൂട്ടിച്ചേര്‍ത്തു. തിലകിന്‍റെ ബാറ്റിംഗ് കഴിവുകള്‍ അടുത്തറിയാന്‍ തനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്നും അതുപോലെ ക്യാപ്റ്റനെ നിലയിലും മികവ് കാട്ടാന്‍ കഴിയുന്ന കളിക്കാരനാണ് തിലക് എന്നും പാര്‍ഥിവ് വ്യക്തമാക്കി. ഇരുവരും ഏകദിന ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള യുവതാരം ശുഭ്മാന്‍ ഗില്ലിന്‍റെ പേര് പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

click me!