
വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ന്യൂസിലൻഡ് പര്യടനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ പേസ് ബൗളര്‍ അൻഷുല്‍ കാംബോജ്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റായിരുന്നു വലം കയ്യൻ പേസര്‍ നേടിയത്. ഫോര്‍മാറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ വിദേശത്തെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ്. 21 വര്‍ഷം മുൻപ് ആശിഷ് നെഹ്‌റ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് കാംബോജ് എത്തിയത്.
ശ്രീലങ്കയ്ക്ക് എതിരെ ദാംബൂലയില്‍ വെച്ചായിരുന്നു നെഹ്റയുടെ പ്രകടനം. പത്ത് ഓവറില്‍ ഒരു മെയ്‌ഡൻ ഉള്‍പ്പെടെയാണ് 22 റണ്‍സ് മാത്രം വഴങ്ങി അന്ന് നെഹ്റ രണ്ട് വിക്കറ്റെടുത്തത്. സമാന പ്രകടനം 2006ല്‍ വെസ്റ്റ് ഇൻഡീസിനെതിരെ അജിത് അഗാര്‍ക്കറും 2016ല്‍ സിംബാബ്‌വെയ്ക്ക് എതിരെ ജസ്പ്രിത് ബുമ്രയും കാഴ്ചവെച്ചിരുന്നു. അഗാര്‍ക്കര്‍ രണ്ടും ബുമ്ര നാലും വിക്കറ്റാണ് നേടിയത്. കാംബോജ് രണ്ട് മെയ്‌ഡൻ ഉള്‍പ്പെടെയാണ് 22 റണ്‍സ് മാത്രം വിട്ടുകൊടുത്തത്.
അര്‍ഷദീപ് സിങ്, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവരും കാംബോജിന് പുറമെ ഓക്ക്‌ലൻഡില്‍ തിളങ്ങി. 40.2 ഓവറില്‍ 185 റണ്‍സിന് ന്യൂസിലൻഡ് പുറത്താവുകയും ചെയ്തു. മിച്ചല്‍ സാന്റനറിന്റേയും നാഥാൻ സ്മിത്തിന്റേയും വിക്കറ്റുകളായിരുന്നു കാംബോജ് നേടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കാംബോജ് തന്നെയാണ്.
185 റണ്‍സ് പിന്തുടരവെ ഇന്ത്യയുടെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു. പലകുറി മഴമൂലം കളി തടസപ്പെട്ടതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 32 ഓവറില്‍ 143 ആയി ചുരുക്കിയിരുന്നു. 51 പന്തില്‍ 74 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 37 റണ്‍സുമായി നായകൻ ശുഭ്മാൻ ഗില്‍ മികച്ച പിന്തുണ നല്‍കിയപ്പോള്‍ രോഹിത് ശര്‍മ (0), അക്സര്‍ പട്ടേല്‍ (0), ശ്രേയസ് അയ്യര്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!