ARGvBRA| ലോകകപ്പ് യോഗ്യതയില്‍ വീണ്ടും ക്ലാസിക് പോര്; പക വീട്ടാന്‍ ബ്രസീല്‍, യോഗ്യത ഉറപ്പാക്കാന്‍ അര്‍ജന്റീന

Published : Nov 16, 2021, 01:08 PM IST
ARGvBRA| ലോകകപ്പ് യോഗ്യതയില്‍ വീണ്ടും ക്ലാസിക് പോര്; പക വീട്ടാന്‍ ബ്രസീല്‍, യോഗ്യത ഉറപ്പാക്കാന്‍ അര്‍ജന്റീന

Synopsis

അര്‍ജന്റീന (Argentina) ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന് ബ്രസീലിനെ (Brazil) നേരിടും. തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ (Neymar) ഇന്ന് ബ്രസീലിയന്‍ ടീമില്‍ ഉണ്ടാകില്ല. എന്നാല്‍ ലിയോണല്‍ മെസി (Lionel Messi) പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കന്‍ (South America) മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ (World Cup Qualfiier) റൗണ്ടില്‍ നാളെ ക്ലാസിക് പോരാട്ടം. അര്‍ജന്റീന (Argentina) ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന് ബ്രസീലിനെ (Brazil) നേരിടും. തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ (Neymar) ഇന്ന് ബ്രസീലിയന്‍ ടീമില്‍ ഉണ്ടാകില്ല. എന്നാല്‍ ലിയോണല്‍ മെസി (Lionel Messi) പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 

ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുപ്പിച്ച  ടീമാണ് ബ്രസീല്‍. അര്‍ജന്റീന പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് മെസിയുടെ നാട്ടില്‍ പകരംവീട്ടാന്‍ ബ്രസീല്‍ ഇറങ്ങുന്നത്. ജയമാവര്‍ത്തിച്ച് ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ അര്‍ജന്റീനയും. മെസിക്കൊപ്പം പരിക്ക് മാറി പരിശീലനം തുടങ്ങിയ ലിയാന്‍ഡ്രോ പരേഡസും (Leandro Paredes) ടീമില്‍ തിരിച്ചെത്തിയേക്കും. പൗളോ ഡിബാലയ്ക്കും ഗുയ്‌ഡോ റോഡ്രിഗസിനുമാവും സ്ഥാനം നഷ്ടമാവുക. 

ബ്രസീല്‍ ടീമില്‍ മാറ്റം ഉറപ്പ്. സസ്‌പെന്‍ഷനിലായ കാസിമിറോയ്ക്ക് പകരം ഫാബീഞ്ഞോ മധ്യനിരയിലെത്തും. ഗോള്‍കണ്ടെത്താന്‍ വിഷമിക്കുന്ന ഗബ്രിയേല്‍ ജെസ്യൂസിന് പകരം മത്തേയൂസ് കൂഞ്ഞയും ഡിഫന്‍ഡര്‍ തിയാഗോ സില്‍വയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലെത്തിയേക്കും. 

യോഗ്യതാറൗണ്ടിലെ ആദ്യപാദത്തില്‍ ബ്രസീലില്‍ ഇരുടീമും ഏറ്റമുട്ടിയ മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. 12 കളിയില്‍ പതിനൊന്നിലും ജയിച്ച ബ്രസീല്‍ ഇരുപത്തിയേഴ് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് നാല് ഗോള്‍ മാത്രം. 34 പോയിന്റുമായി മേഖലയില്‍ നിന്ന് ഖത്തറില്‍ സ്ഥാനം ഉറപ്പാക്കിയ ടീമുമായി ടിറ്റെയുടെ ബ്രസീല്‍. 

സ്‌കലോണിയുടെ അര്‍ജന്റീന 12 കളിയില്‍ എട്ടില്‍ ജയിച്ചപ്പോള്‍ നാലില്‍ സമനില. 20 ഗോള്‍ കൊടുത്തപ്പോള്‍ വാങ്ങിയത് ആര് ഗോള്‍. ഇരുപത്തിയെട്ടുപോയിന്റുമായി രണ്ടാംസ്ഥാനത്ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഗില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍