
അൽ അമിറാത്ത്:അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 209 റണ്‍സിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചാമനായി ക്രീസിലെത്തി വെടിക്കെട്ട് സെഞ്ചുറി നേടിയ അര്‍ജുന്‍ രജ്‌പുത്തിന്‍റെ സെഞ്ചുറി കരുത്തിൽ 46.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ ഔട്ടായി.
തുടക്കം മുതല്‍ ഇന്ത്യയെ പേസ് ആക്രമണത്തിലൂടെ പിടിച്ചുകെട്ടിയ പാകിസ്ഥാന്‍ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ആര്യവീര്‍ സെവാഗിനെയും അന്‍വയ് ദ്രാവിഡിനെയും പുറത്താക്കി സമ്മര്‍ദ്ദത്തിലാക്കിയപ്പോഴും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത അര്‍ജുന്‍ രക്ഷകനായി. 80 പന്തില്‍ സെഞ്ചുറി തികച്ച അര്‍ജുന്‍ 85 പന്തില്‍ 107 റണ്‍സെടുത്ത് പുറത്തായി. മുന്‍ ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ മകനായ ആര്യവീര്‍ സെവാഗ് 22 റണ്‍സെടുത്തപ്പോള്‍ മുന്‍ ഇന്ത്യൻ താരം രാഹുല്‍ ദ്രാവിഡിന്‍റെ മകനായ അന്‍വയ് ദ്രാവിഡ് 10 റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി അലി റാസയും റിസ്‌വാനുള്ളയും നിഖാബ് ഷഫീഖും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യയെ തുടക്കം മുതല്‍ പാക് പേസര്‍മാര്‍ സമ്മര്‍ദ്ദത്തിലാക്കി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്‌ചന്ദാനിയെ(0) നഷ്ടമായി. അലി റാസയാണ് ലക്ഷ്യ രാജേഷിനെ ബൗള്‍ഡാക്കി ഇന്ത്യയെ ഞെട്ടിച്ചത്. വി കെ വിനീതും ആര്യവീര്‍ സെവാഗും ചേര്‍ന്ന് എട്ടോവറോളം പിടിച്ചു നിന്നെങ്കിലും വി കെ വിനീതിനെ(8) മചക്കി അലി റാസ രണ്ടാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ യാഷ്ബര്‍ധന്‍ ചൗഹാനെ(1) റിസ്‌വാനുള്ള മടക്കിയതോടെ ഇന്ത്യ 22-3ലേക്ക് വീണു.
This one from Arjun Rajput doesn't just clear the ground, it travels all the way into another one! ☄️
Watch India vs Pakistan in the DP World Men's U19 Asia Cup, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #INDvPAK https://t.co/Ji5qKEbyHG
— Sony Sports Network (@SonySportsNetwk) November 8, 2026
പ്രതീക്ഷ നല്‍കിയ ആര്യവീര്‍ സെവാഗിനെ(22) പതിനേഴാം ഓവറില്‍ നിഖാബ് ഷഫീഖ് പുറത്താക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. അന്‍വയ് ദ്രാവിഡും അര്‍ജുന്‍ രജ്പുത്തും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 86ൽ നില്‍ക്കെ അന്‍വയ് ദ്രാവിഡ് മടങ്ങി. പിന്നീട് മണാൽ ചൗഹാനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി അര്‍ജുൻ തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
Mohammad Sayyam has been calling the shots today, but Arjun Rajput isn't holding back! 💥
Watch India vs Pakistan in the DP World Men's U19 Asia Cup, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #INDvPAK https://t.co/XhUsMaoEBB
— Sony Sports Network (@SonySportsNetwk) November 8, 2026
43 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അര്‍ജുന്‍ 80 പന്തില്‍ സെഞ്ചുറി തികച്ചു. അര്‍ജുനും മണാലും ചേര്‍ന്ന 64 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ 150 കടത്തിയെങ്കിലും മണാലിനെ(11) റിസ്‌വാനുള്ള പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സെഞ്ചുറി തികച്ച അര്‍ജുന്‍ 35ാം ഓവറിലെ രണ്ടാം പന്തില്‍ 107 റണ്‍സുമായി മടങ്ങി.11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അര്‍ജുന്‍റെ ഇന്നിംഗ്സ്. അര്‍ജുന്‍ പുറത്താകുമ്പോള്‍ 170 റണ്‍സിലെത്തിയ ഇന്ത്യയെ വാലറ്റക്കാരാനായ കാവ്യ പട്ടേലിന്‍റെ(22) ചെറുത്തുനില്‍പാണ് 200 കടത്തിയത്. പാകിസ്ഥാന് വേണ്ടി അലി റാസ 37 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോൾ റിസ്‌വാനുള്ള 24 റണ്‍സിനും നിഖാബ് ഷഫീഖ് 40 റണ്‍സിനും 3 വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെയും പാകിസ്ഥാന്‍ യുഎഇയെയും തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!