മരണമാസ് തിരിച്ചുവരവിന് വിരാട് കോലി! വീഡിയോ പങ്കുവച്ച് താരം- ഏറ്റെടുത്ത് ആരാധകര്‍

Published : Aug 11, 2022, 06:35 PM ISTUpdated : Aug 11, 2022, 06:37 PM IST
മരണമാസ് തിരിച്ചുവരവിന് വിരാട് കോലി! വീഡിയോ പങ്കുവച്ച് താരം- ഏറ്റെടുത്ത് ആരാധകര്‍

Synopsis

ഏഷ്യാകപ്പ് ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് നടക്കുന്നത്. ഫേവറൈറ്റുകളായിട്ടാണ് ഇന്ത്യ ഏഷ്യാകപ്പിനെത്തുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തിനിടെ കോലി ഒരു സെഞ്ചുറി പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടില്ല.

ദില്ലി: ദീര്‍ഘകാലങ്ങള്‍ക്ക് ശേഷമാണ് വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെതുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. വരുന്ന സിംബാബ്‌വെ പര്യടനത്തിലും കോലിക്ക് വിശ്രമം അനുവദിച്ചു. പിന്നീട് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് കോലി ടീമിലെത്തുന്നത്.

ഏഷ്യാകപ്പ് ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് നടക്കുന്നത്. ഫേവറൈറ്റുകളായിട്ടാണ് ഇന്ത്യ ഏഷ്യാകപ്പിനെത്തുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തിനിടെ കോലി ഒരു സെഞ്ചുറി പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടില്ല. കോലിയെടുത്ത ഇടവേള അദ്ദേഹത്തെ ഫോമിലെത്താന്‍ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനുള്ള ശ്രമങ്ങള്‍ കോലി ആരംഭിച്ചിട്ടുണ്ട്. 

സിംബാബ്‌വെ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, യുവതാരത്തിന് പരിക്ക്

കോലി പരിശീലനം നടത്തുന്ന വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയിരുന്നു. ഇന്‍ഡോര്‍ സൗകര്യങ്ങളില്‍ റണ്ണിംഗ് പരിശീലനം നടത്തുന്ന വീഡിയോയായിരുന്നത്. വീഡിയോ കാണാം...

ഈ വര്‍ഷം നാല് ടി20 മത്സരങ്ങള്‍ മാത്രമാണ് കോലി കളിച്ചത്. 20.25 ശരാശരിയില്‍ 81 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ഈ സീസണ്‍ ഐപിഎല്ലില്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് താരം പുറത്തെടുത്തത്. 16 ഇന്നിംഗ്‌സില്‍ നിന്ന് 341 റണ്‍സ് മാത്രമാണ് കോലി നേടിയത്. 22.73 ശരാശരിയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്ററെ നേട്ടം.

മോശം ഫോമിലെങ്കിലും കോലിയെ പിന്തുണച്ച്  മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഫോം താല്‍ക്കാലികമാണെന്നും ക്ലാസ് സ്ഥിരമെന്നുമാണ് ജയവര്‍ധനെ പറയുന്നത്. കോലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ലെന്നും ജയവര്‍ധനെ പറഞ്ഞു.

റാഷിദ് മുതല്‍ റബാഡ വരെ, ലേലത്തിന് മുമ്പെ വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് എംഐ കേപ്ടൗണ്‍

സഹതാരം ശിഖര്‍ ധവാനും വിരാട് കോലിക്ക് പിന്തുണയുമായെത്തി. ഒരു മികച്ച ഇന്നിംഗ്സ് മാത്രം മതി പഴയ ഫോമിലേക്ക് കോലി തിരികെയെത്താനെന്ന് ശിഖര്‍ ധവാന്‍ പറയുന്നു. ഫോമിലേക്ക് തിരികെയെത്തിയാല്‍ കോലിയെ തടയാനാകില്ലെന്നും ശിഖര്‍ ധവാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല